ഡാളസ്: ഇന്ത്യ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ് 2023ലെ വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വണ്‍ എര്‍ത്ത് വണ്‍ ചാന്‍സസെദിസ് മാസത്തിന്റെ സ്ഥാപകയായ ഗീതാ മേനോന് സമ്മാനിച്ചു.
നോര്‍ത്ത് ടെക്സാസിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസ്. പ്ലാനോയിലെ മിനര്‍വ ബാങ്ക്വറ്റ് ഹാളില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷത്തോടനുബന്ധിച്ചാണ് അവാര്‍ഡ് ദാന പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ ദേശീയ ഗാനവും അമേരിക്കന്‍ ദേശീയ ഗാനവും ആലപിച്ചാണ് പരിപാടി ആരംഭിച്ചത്
പരിപാടിയില്‍ 11 സ്ത്രീകള്‍ അവരുടെ വിജയഗാഥകള്‍ പങ്കുവെച്ചു, തുടര്‍ന്ന് പ്രീത പ്രഭാകര്‍ മുഖ്യ പ്രഭാക്ഷണം നടത്തി. തുടര്‍ന്ന് നാരീ ശക്തിയുടെ നൃത്ത പ്രകടനവും ഉണ്ടായിരുന്നു. കമ്മ്യൂണിറ്റിലെ സേവനത്തെ അടിസ്ഥാനമാക്കി സ്പീക്കര്‍മാരെ തിരഞ്ഞെടുത്തു, അതില്‍ മികച്ച പ്രഭാഷകരെ ജൂറി തിരഞ്ഞെടുക്കുകയും ബോര്‍ഡ് ആദരിക്കുകയും ട്രോഫികള്‍ നല്കി അവരെ അംഗീകരിക്കുകയും ചെയ്തു
വുമണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഗീത മേനോന്റെ വണ്‍ എര്‍ത്ത് വണ്‍ ചാന്‍സ് എന്നസംഘടന നഗരപ്രദേശങ്ങളിലെ സുസ്ഥിര ജീവിതത്തിലും വനനശീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പരിസ്ഥിതി ലാഭരഹിത സ്ഥാപനമാണ്.ഡാളസ് ഫോര്‍ട്ട് വര്‍ത്ത മെട്രോപ്ലെക്സില്‍ മാത്രം ഈ സംഘടന 760 മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ചു, പാര്‍ക്കുകളില്‍ യുവാക്കള്‍ മാലിന്യം വലിച്ചെറിയാതിരിക്കുന്നതിനും സുസ്ഥിര ജീവിതത്തെക്കുറിച്ചും അവബോധം വളര്‍ത്തുകയും ചെയുക എന്നതാണ് സംഘടനയുടെ മറ്റു ലക്ഷ്യങ്ങള്‍. ‘ഞങ്ങള്‍ക്കൊപ്പം സന്നദ്ധസേവനം നടത്തുന്നത് രസകരവും ജീവിതത്തെയും സമ്പന്നമാക്കുന്ന ഒരു സമയവുമാണ്,’ വണ്‍ എര്‍ത്ത് വണ്‍ ചാന്‍സ് ഗീതാ മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: