Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം ഭരണത്തില്‍ പയ്യന്നൂരിലെ ഖാദി തൊഴിലാളികള്‍ ഏഴുദിവസമായി പട്ടിണി സമരത്തില്‍: തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍, ധൂർത്തുമായി ഉദ്യോഗസ്ഥർ

അധ്വാനിക്കുന്നവരുടെയും തൊഴിലാളികളുടെയും പാര്‍ട്ടിയെന്നു അവകാശപ്പെടുന്ന സിപിഎം സംസ്ഥാനം രണ്ടാംതവണയും ഭരിക്കുമ്പോഴും മിനിമം വേതനവും ഉല്‍പാദന ബോണസുമില്ലാതെ വലയുകയാണ് ഖാദി തൊഴിലാളികള്‍.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 27, 2023, 11:59 am IST
in Kannur

കണ്ണൂര്‍: പയ്യന്നൂരില്‍ ഖാദി ബോര്‍ഡ് തൊഴിലാളികള്‍ നടത്തുന്ന സമരം ഏഴുദിവസം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാന്‍ തയ്യാറാകാതെ പിണറായി സര്‍ക്കാര്‍. സ്വന്തം പാര്‍ട്ടിയും സര്‍ക്കാരും കൈവിട്ടതോടെ ഇഴപൊട്ടിയ ജീവിതം എങ്ങനെ മുമ്പോട്ടു കൊണ്ടുപോകുമെന്നറിയാതെ നില്‍ക്കുകയാണ് പയ്യന്നൂരിലെ രണ്ടായിരത്തിലേറെ ഖാദിതൊഴിലാളികള്‍. പട്ടിണിപ്പാവങ്ങളായ സ്ത്രീകളാണ് 98 ശതമാനവും ഖാദി മേഖലയില്‍ ജോലി ചെയ്യുന്നത്. ഒറ്റപ്പെട്ടവരും ജീവിത സ്വപ്നങ്ങളുളളവരുമായ ജീവിതത്തിന്റെ വലിയൊരു ഭാഗം പിന്നിടുന്നവരാണ് ഇവരില്‍ പലരും.

വിയര്‍പ്പും മനസും കോര്‍ത്ത് ഇവര്‍ ചര്‍ക്കയില്‍ തിരിച്ചും തറിയില്‍ നെയ്തുമുണ്ടാക്കുന്ന ഖാദി തുണിത്തരങ്ങള്‍ക്ക് നല്ലവിലയുണ്ട്. പി.ജയരാജന്‍ വന്നതിനു ശേഷം ഖാദിമേഖലയില്‍ നല്ല വില്‍പനയും സ്വീകാര്യതയും ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും പാവപ്പെട്ട തൊഴിലാളികള്‍ക്ക് കിട്ടുന്നില്ല. ബോര്‍ഡിന്റെ വൈസ് ചെയര്‍മാന് കേരളമാകെ ചീറിപ്പായാന്‍ പുതിയ ഇന്നോവക്രിറ്റ ബോര്‍ഡിന്റെ ചെലവില്‍ വാങ്ങാനും ഉദ്യോഗസ്ഥന്‍മാര്‍ക്ക് ധൂര്‍ത്തടിക്കാന്‍ അലവന്‍സുമുണ്ട്. ഓണത്തിനും വിഷുവിനും ക്രിസ്തുമസിനും ബക്രീദിനും ആഘോഷമായി നടത്തുന്ന ഖാദി മേളകളില്‍ മുപ്പതു ശതമാനം റിബേറ്റു നല്‍കിക്കൊണ്ട് സര്‍ക്കാര്‍ കൈയ്യയച്ചു സഹായിക്കുമ്പോഴും ഇതിന്റെയൊന്നും പ്രയോജനം ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് സിഐടിയു നേതാക്കള്‍ തന്നെ പറയുന്നു. നാടിനെയും നാട്ടാരെയും ചെരുപ്പുകുത്തി മുതല്‍ കലക്ടര്‍മാരെ വരെ ഖാദി ഉടുപ്പിക്കാന്‍ ബോര്‍ഡും വൈസ്ചെയര്‍മാനും ഉദ്യോഗസ്ഥരും ഓടിനടക്കുമ്പോഴും തൊഴിലാളികളുടെ വയറ്റിന്റെ തീ പാവപ്പെട്ടവരുടെ സര്‍ക്കാര്‍ കാണുന്നില്ല.

അധ്വാനിക്കുന്നവരുടെയും തൊഴിലാളികളുടെയും പാര്‍ട്ടിയെന്നു അവകാശപ്പെടുന്ന സിപിഎം സംസ്ഥാനം രണ്ടാംതവണയും ഭരിക്കുമ്പോഴും മിനിമം വേതനവും ഉല്‍പാദന ബോണസുമില്ലാതെ വലയുകയാണ് ഖാദി തൊഴിലാളികള്‍. അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നു പറയുന്നതു പോലെ കുടിശ്ശികയായ മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ടു അനിശ്ചിതകാലസമരത്തിലാണ് തൊഴിലാളികള്‍.  

സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും എല്ലാവാതിലുകളിലും മുട്ടിയതിനു ശേഷമാണ് തൊഴിലാളികള്‍ യൂനിയനുകളുടെ നേതൃത്വത്തില്‍ ഗത്യന്തരമില്ലാതെ സമരമാരംഭിച്ചത്. പയ്യന്നൂര്‍ ഖാദികേന്ദ്രത്തിനു കീഴിലെ രണ്ടായിരത്തിലേറെ തൊഴിലാളികളാണ് 2022 മാര്‍ച്ചു മുതലുളള മിനിമം വേതനം ലഭിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇവിടെ മാത്രമല്ല സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളില്‍ പതിനഞ്ചും ഇരുപതുമാസത്തെ കുടിശികയാണ് തൊഴിലാളികള്‍ക്ക് നല്‍കാനുളളത്. അഖിലേന്ത്യാ ഖാദി കമ്മിഷന്‍ നിശ്ചയിച്ച കോസ്റ്റ് ചാര്‍ട്ട് പ്രകാരമുളള കൂലി പോലും തൊഴിലാളികള്‍ക്കു ലഭിക്കുന്നില്ല. ഒരു ഗ്ലാസ് ചായക്ക് പന്ത്രണ്ടുരൂപ കൊടുക്കേണ്ടി വരുന്ന ഈ നാട്ടില്‍അറുപതു രൂപ മാത്രമാണ് ഇവര്‍ക്ക് ദിവസക്കൂലിയെന്നു കേട്ടാല്‍ ആരും അത്ഭുതപ്പെടും. എന്നാല്‍ ഇതുതന്നെ ഒരുമാസമോ അതിലധികവോകാത്തു നിന്നതിനു ശേഷമാണ് ലഭിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികള്‍ക്കുളള ക്ഷേമനിധിയും മുടങ്ങിയിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. 98ശതമാനം സ്ത്രീകളും ജോലി ചെയ്യുന്ന ഖാദി മേഖലയിലെ തൊഴിലാളികളുടെ അടുപ്പില്‍ തീപുകയണമെങ്കില്‍ തൊഴിലുറപ്പു പോലുളള മറ്റുതൊഴിലുകള്‍ അന്വേഷിക്കേണ്ട ഗതികേടിലാണ്.

ഖാദി ബോര്‍ഡിനായി വ്യവസായ വകുപ്പു പലക്ഷേമപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും അതൊന്നും പട്ടിണി പാവങ്ങളായ തൊഴിലാളികളിലേക്ക് എത്തുന്നില്ല. നാട്ടിലെ മുഴുവന്‍ അര്‍ഹതപ്പെട്ട വയോജനങ്ങള്‍ക്കും ക്ഷേമപെന്‍ഷന്‍ പൊതുഖജനാവില്‍ നിന്നുമെടുത്ത് കൃത്യമായി നല്‍കുന്നുവെന്ന് വീമ്പടിക്കുന്ന പിണറായി സര്‍ക്കാര്‍ തന്നെയാണ് പാവപ്പെട്ട ഖാദി തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണിട്ടു രസിക്കുന്നത്. വരുന്ന വിഷുക്കാലം പട്ടിണിയുടെ കാലമായി മാറുമെന്ന ആശങ്ക തൊഴിലാളികള്‍ക്കുണ്ട്. വിധവകളും ഒറ്റപ്പെട്ടവരുമായി നിരവധി സ്ത്രീകള്‍ ഖാദി മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. നിശ്ചലമായ തറികളില്‍ നിന്നുയരുന്നത് ഇവരുടെ അടക്കിപ്പിടിച്ച കരച്ചിലുകളാണ്. സര്‍ക്കാരിന്റെ ബധിരകര്‍ണ്ണങ്ങളില്‍ അതുകേള്‍ക്കുന്നില്ലെന്നു മാത്രം.

Tags: strikeKhadiPayyannoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

Health

കൂടുതല്‍ മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ സംഘടനയുമായി ധാരണയില്‍, വഴങ്ങാത്ത ആശുപത്രികളില്‍ സമരം തുടരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.