കെ പി ശശികല ടീച്ചര്‍
ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍
മലയാള മാധ്യമരംഗത്ത് വേറിട്ടൊരു പാത സ്വീകരിച്ച ജന്മഭൂമി ദിനപത്രം അരനൂറ്റാïിലേക്ക് നീങ്ങുമ്പോള്‍ അതിന്റെയൊരു ചാരിതാര്‍ഥ്യം ഏറെ. നിരവധി ത്യാഗവും ബുദ്ധിമുട്ടുകളും സഹിച്ചാണ് പത്രം ഇന്ന് കേരളത്തിന് അകത്തും പുറത്തുമായി ഒമ്പത് എഡിഷനുകളായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്. അധികാരത്തിന്റെ സോപാനത്തിലോ തണലിലോ അല്ല ജന്മഭൂമി വളര്‍ന്നത്. മറിച്ച് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഈ പത്രത്തിന് ഉïായിട്ടുണ്ട്. ദേശീയ രംഗത്ത് മാറ്റത്തിന്റെ ശംഖൊലിയുമായാണ് കോഴിക്കോട്ട് നിന്ന് പത്രം തുടങ്ങിയത്. കേരളത്തില്‍ നിരവധി പത്രങ്ങള്‍ അടച്ചുപൂട്ടിയപ്പോഴും നിശ്ചദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും അച്ചടക്കത്തിന്റെയും കൈമുതലുമായി ജന്മഭൂമി മുന്നോട്ടുനീങ്ങുകയാണ്.
അടിയന്തരാവസ്ഥാ കാലത്ത് കേരളത്തില്‍ അടച്ചുപൂട്ടിയ ഏക പത്രം ജന്മഭൂമിയാണ്. അറസ്റ്റു ചെയ്യപ്പെട്ട ഏക പത്രാധിപരും ജന്മഭൂമിയുടേതാണ്. നിലക്കല്‍ പ്രശ്നം കേരളത്തില്‍ കത്തിക്കാളിയപ്പോള്‍ അതിനു പിന്നില്‍ ജന്മഭൂമിയാണെന്ന ആരോപണവുമായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ രംഗത്തുവരുകയും ജന്മഭൂമിക്ക് പരസ്യവും ന്യൂസ് പ്രിന്റുമടക്കം നിഷേധിക്കുകയും ചെയ്തു. എന്നാല്‍, അതിന് മുന്നില്‍ മുട്ടുമടക്കാന്‍ ദേശീയത കൈമുതലായുള്ള ജന്മഭൂമിയുടെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. പരസ്യമില്ലാതെത്തന്നെ സര്‍ക്കാരിന്റെ ഔദാര്യം കൈപ്പറ്റാതെ ഒരു ദിവസം പോലും മുടങ്ങാതെ ജന്മഭൂമി ഇറക്കി എന്നുള്ളതാണ് പ്രത്യേകത. ഇതിനു കാരണം ജന്മഭൂമി പ്രവര്‍ത്തകരുടെ ദേശീയ കാഴ്ചപ്പാടോടെയുള്ള പ്രവര്‍ത്തനവും ആത്മാര്‍ഥതയുമാണ്.
തലയെടുപ്പുള്ള ഒട്ടേറെ പ്രഗത്ഭര്‍ ജന്മഭൂമിയുടെ തലപ്പത്തുണ്ടായിരുന്നു എന്നത് എടുത്തുപറയേïതാണ്. പത്രപ്രവര്‍ത്തക നിരയില്‍ കരുത്തുറ്റ നിരവധിപേരെ ഈ പത്രം നിര്‍മിച്ചെടുത്തു. ഭാരതത്തിന്റെ തനത് സംസ്‌കാരമായ ആധ്യാത്മിക പാരമ്പര്യം വിളിച്ചോതുകയും അത് സംസ്‌കൃതി പംക്തിയിലൂടെ പുറത്തുകൊïുവരുകയും ചെയ്യുന്ന മറ്റൊരു പത്രവും കേരളത്തിലില്ല എന്നതാണ് പ്രത്യേകത.
ജന്മഭൂമിക്കുള്ള ദൗത്യം ഏറെയാണ്. പ്രത്യേകിച്ചും ഇന്നത്തെ കാലഘട്ടത്തില്‍. നാനാഭാഗത്തുനിന്നും നിരവധി വെല്ലുവിളികളാണ് ഉയരുന്നത്. ഇതിനെയെല്ലാം അതിജീവിച്ചുവേണം മുന്നോട്ടുപോകാന്‍. അതിനാല്‍, കേരളത്തിലെ ഓരോ വീടുകളിലും ജന്മഭൂമി എത്തിയേ പറ്റൂ. അതിന്റെ പ്രചാരണത്തില്‍ എല്ലാ സംഘടനാ പ്രവര്‍ത്തകരും ഒരു മാലയിലെ മുത്തുമണികളെന്നപോലെ ഒന്നിച്ചു നില്‍ക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: