തൃശൂര്‍: സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ജി20 ഉച്ചകോടിയുടെ ഭാഗമായി തൃശൂരില്‍ മെയ് മാസം നടക്കുന്ന സ്ത്രീശക്തി സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനും അവരുടെ അന്തസും അഭിമാനവും ഉയര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി പദ്ധതികള്‍ സഹായകരമായി. കൊവിഡ് കാലത്ത് കേന്ദ്രം ആദ്യം സഹായമനുവദിച്ചത് വനിതകളുടെ ജന്‍ ധന് അക്കൗണ്ട് വഴിയാണ്. തൊഴിലുറപ്പ് കൂലി വര്‍ധിപ്പിച്ചത് ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ക്ക് പ്രയോജനകരമായി, അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍ക്കും ഗ്രാമീണ തപാല്‍ ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു.
അയ്യായിരം രൂപയുടെ പ്രസവാനുകൂല്യവും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും ഒരു രൂപയുടെ സാനിറ്ററി നാപ്കിനുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ പദ്ധതികളാണ്. കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുകയാണ് കേരളത്തില്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും സുരേന്ദ്രന് പറഞ്ഞു. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യന് അധ്യക്ഷയായി.
ശോഭ സുരേന്ദ്രന്, പ്രൊഫ. വി.ടി. രമ, ഡോ.ജെ.പ്രമീളാ ദേവി, സംഗീത വിശ്വനാഥ്, രേണു സുരേഷ്, ടി.പി. സിന്ധുമോള്‍, രമ്യ ഹരിദാസ്, സിനി മനോജ്, രാജി പ്രസാദ്, പ്രമീള നായിക്, എം.എസ്. സമ്പൂര്‍ണ, ജോര്‍ജ് കുര്യന്, ഡോ. കെ.എസ്. രാധാകൃഷ്ണന്, അഡ്വ. നാരായണന് നമ്പൂതിരി, അശോകന് കുളനട തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി പദ്മശ്രീ ഡോ. ശോശാമ്മ ഐപ്പ് (ചെയര്മാന്), പി.ടി. ഉഷ (രഷാധികാരി), പദ്മശ്രീ കെ.വി. റാബിയ, വൈക്കം വിജയലക്ഷ്മി, അഡ്വ. സംഗീത വിശ്വനാഥന്, റിട്ട. ജഡ്ജി എസ്. ഇന്ദുലേഖ, കമലാ നരേന്ദ്രഭൂഷന്‍, ഡോ. എന്‍. ശുഭ, ശോഭ സുരേന്ദ്രന്, പ്രൊഫ. വി.ടി. രമ, ഡോ. ജെ. പ്രമീളാദേവി, അഡ്വ. ടി.പി. സിന്ധുമോള്‍, ഡോ, രേണു സുരേഷ്, രാജി പ്രസാദ്, എം.എല്‍. അശ്വിനി, പ്രിയ അജയന്, സുശീല സന്തോഷ്, എം.എസ്. സമ്പൂര്‍ണ്ണ, പ്രമീള നായിക് (വൈസ് ചെയര്മാന്മാര്), അഡ്വ. നിവേദിത സുബ്രഹ്മണ്യന് (ജനറല്‍ കണ്‍വീനര്‍), ഭവാനി. യു.കെ. നായര്‍, ഗിരിജ ടീച്ചര്‍, അഡ്വ. സിനി മനോജ്, നവ്യ ഹരിദാസ്, ഡോ. ആതിര, ജാന്‍സി, വിന്‍ഷി അരുണ്‍, കവിത ബിജു, പൂര്‍ണിമ സുരേഷ്, അഡ്വ. ആതിര, ഡോ. അരുണ കൃഷ്ണന് (കണ്‍വീനര്‍മാര്‍) തുടങ്ങിയവര്‍ ഉള്‍പ്പെടെ 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: