കാസര്‍കോട്: കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്ന് ആരോപണമുയര്‍ത്തി നാല് ബിജെപി പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിച്ച ബേക്കല്‍ എസ്ഐ പ്രദീപിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി, ഉത്തരമേഖലാ ഐജി, ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് തുടങ്ങിയവര്‍ക്ക് പരാതി നല്കി.
ബേക്കല്‍ പെരിയ റോഡിലെ മെക്കാനിക്കായ ജി.മഞ്ജുനാഥ് (37), കെ.സുനില്‍, അരവിന്ദാക്ഷന്, നിതേഷ് എന്നിവരെയാണ് പോലീസ് അതി ക്രൂരമായി മര്‍ദ്ദിച്ചത്. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാര്‍ച്ച് 19ന് സന്ധ്യക്ക് 7.30 മണിയോടെ ബേക്കല്‍ കോട്ടക്കുന്നിലെ ആപ്പിള്‍ റസ്റ്റോറന്റിലേക്ക് ചായ കുടിക്കാന്‍ സ്കൂട്ടറില്‍ പോകുമ്പോള്‍,പോലീസ് ഉദ്യോഗസ്ഥന് സഞ്ചരിച്ച ആള്‍ട്ടോ കാര്‍ അശ്രദ്ധയില്‍ പിറകോട്ട് എടുക്കുകയും സ്കൂട്ടര്‍ ഇടിക്കാനായപ്പോള് അശ്രദ്ധയില്‍ വാഹനമെടുത്തത് ചോദ്യം ചെയ്തതിന് പിന്നാലെ എത്തിയ ബേക്കല്‍ എസ്ഐ പ്രദീപും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ മര്‍ദ്ദിക്കുകയും കോളറിന് കുത്തിപ്പിടിച്ച് മുഖത്തടിച്ച് പോലീസ് ജീപ്പില്‍ ചവിട്ടിക്കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു.
കാറോടിച്ചയാള്‍ മഫ്തിയിലായിരുന്നതിനാല്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തങ്ങള്ക്ക്അറിയില്ലായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. അശ്ലീലവും അസഭ്യവുമായ ഭാഷയില്‍ തെറി വിളിക്കുകയും ജീപ്പില്‍ കയറ്റുകയും ചെയ്ത എസ്ഐ പ്രദീപിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് സ്റ്റേഷനില്‍ പിറക് ഭാഗത്തേക്ക് കൊണ്ടുപോയി അവിടെവെച്ച്ക്രൂരമായി ചവിട്ടുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തു. പാന്റിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മഞ്ജുനാഥന്റെ ഭാര്യയുടെ എടിഎം കാര്‍ഡും പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബലമായി പിടിച്ചെടുത്ത് കൈക്കലാക്കി. കയ്യില്‍ കെട്ടിയ ചരടും രാഖിയും പൊട്ടിക്കാന്‍ ശ്രമിക്കുകയും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ മയക്കുമരുന്ന് കേസില്‍പ്പെടുത്തി അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.
ഒടുവില്‍ ഇവരുടെ സുഹൃത്തുക്കളായ പ്രദീപ് കൂട്ടക്കനി, ബല്‍രാജ് കോട്ടക്കുന്ന് എന്നിവര്‍ സ്റ്റേഷനിലെത്തി സിഐ വിപിനോട് അഭ്യര്‍ഥിച്ചത് പ്രകാരമാണ് ഉദുമ നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയതെന്ന് യുവാക്കള്‍ പറഞ്ഞു. പരിക്ക് ഗുരുതരമായതിനാല്‍ പാലക്കുന്നിലെ ഇന്‍ഡ്യാന ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് അവിടെ നിന്ന് മംഗ്ളൂറിലെ ഇന്‍ഡ്യാന ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എസ്ഐ പ്രദീപും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പോലീസുകാരുമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും ഇടത് ചെവിയുടെ ഭാഗത്തും തോളിന്റെ ഭാഗത്തും നെഞ്ചത്തും ദേഹമാസകലം വേദനയും ശ്വാസ തടസവും നേരിടുകയും ദേഹം മുഴുവന്‍ ചതവുകളും സംഭവിച്ചതായും പരിക്ക് പറ്റിയതിന്റെ എല്ലാ ആശുപത്രി രേഖകള്‍ സഹിതമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരിക്കുന്നതെന്നും യുവാക്കള്‍ വ്യക്തമാക്കി.
അതേസമയം സംഭവം അറിഞ്ഞ് ബിജെപി ജില്ലാ ജന.സെക്രട്ടറി വിജയ്കുമാര്‍റൈ, സെല്‍കോഡിനേറ്റര്‍ എന്‍.ബാബുരാജ്, സെക്രട്ടറി മനുലാല്‍ മേലത്ത് എന്നിവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തി സിഐ വിപിനോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന എസ്ഐ പ്രദീപ് നേതാക്കളോട് സംസാരിക്കാന്‍ തയ്യാറായില്ല. മാത്രമല്ല മറ്റ് പോലീസുകാരോട് അസഭ്യവുമായ ഭാഷയില്‍ സംസാരിച്ച് ബിജെപി നേതാക്കളെ അപമാനിക്കുകയായിരുന്നു. എസ്ഐ ആയി നിയമനം ലഭിച്ച പ്രദീപ് പ്രത്യേക പരിഗണനയുടെ ഭാഗമായാണ് ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഭരണകക്ഷി പാര്‍ട്ടിയില്‍പ്പെട്ട എസ്ഐയുടെ പെരുമാറ്റം സാധാരണ സിപിഎം പ്രവര്‍ത്തകനെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്ന് സ്റ്റേഷനിലെ മറ്റ് പോലീസുകാര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: