ന്യൂദല്‍ഹി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത രണ്ട് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് രാഹുല്‍ഗാന്ധി. അതേ സമയം രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ള പത്രപ്രവര്ർത്തകര് തന്റെ അനൗദ്യോഗിക വക്താക്കളായി പ്രവര്‍ത്തിക്കാറുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ ഈ പരസ്യപ്രസ്താവന രാജ് ദീപ് സര്‍ദേശായിയില്‍ തന്നെ ഞെട്ടലുണ്ടാക്കിയെന്ന് പറയുന്നു.
സിഎന്‍എന്‍ ന്യൂസ് 18ലെ സീനിയര്‍ പത്രപ്രവര്‍ത്തകനായ രവി സിസോദിയയെയാണ് രാഹുല്‍ഗാന്ധി ബിജെപി ഏജന്റ് എന്ന് വിളിച്ചത്. വാസ്തവത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസ് വാര്‍ത്തകള്‍ കൊടുക്കുന്ന ജേണലിസ്റ്റാണത്രെ രവി സിസോദിയ.
“മോദി കുടുംബപ്പേരുള്ള മറ്റ് വിഭാഗക്കാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അപമാനമല്ലേ? അത് ഒബിസി വിഭാഗക്കാര്‍ക്കും മറ്റ് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും അപമാനമല്ലേ?”- ഇതായിരുന്നു രവി സിസോദിയ എന്ന ജേണലിസ്റ്റിന്റെ ചോദ്യം. ഈ ചോദ്യത്തിന് മുന്പില് അടിപതറിയ രാഹുല്‍ ഗാന്ധി ഉത്തരം പറയുന്നതിന് പകരം പൊട്ടിത്തെറിക്കുകയായിരുന്നു. “താങ്കള്‍ ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു താമര കൊണ്ടുവരൂ, അത് നെഞ്ചില്‍ ധരിയ്ക്കൂ”- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇത് ആ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജേണലിസ്റ്റുകള്ക്കെല്ലാം ഞെട്ടലുണ്ടാക്കി. കാരണം കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി എഴുതുന്ന പത്രപ്രവര്‍ത്തകനാണ് രവി സിസോദിയ.
പല്ലവി ഘോഷ് എന്ന ജേണലിസ്റ്റ് ഉടനെ ഒരു ട്വീറ്റിലൂടെ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചു:”രാഹുല്‍ ഗാന്ധി വിമര്‍ശിച്ച ജേണലിസ്റ്റ് കോണ്‍ഗ്രസിന് വേണ്ടി വര്‍ഷങ്ങളായി പണിയെടുത്തവരാണ്. ജേണലിസ്റ്റുകളായ ഞങ്ങള്‍ നെഞ്ചില്‍ ഒരു ബാഡ്ജ് മാത്രമേ ധരിയ്ക്കാറുള്ളൂ, അത് ഞങ്ങളുടെ മൈക്കാണ്”- ഇതായിരുന്നു പല്ലവി ഘോഷിന്റെ ട്വീറ്റ്. മാത്രമല്ല, ക്രിമിനല്പ്രവൃത്തികളില് ഏര്‍പ്പെടുന്ന രാഷ്ട്രീയക്കാരെ അയോഗ്യരാക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സ് പണ്ട് കീറിക്കളഞ്ഞതിനാല്ലേ താങ്കള്‍ ഇപ്പോള്‍ നിയമത്തെ അഭിമുഖീകരിക്കേണ്ടി വന്നത് എന്ന ചോദ്യം രാഹുല്‍ഗാന്ധിയോട് ഒരു ജേണലിസ്റ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും പല്ലവി ഘോഷ് പ്രതികരിച്ചു. രാഹുല്‍ഗാന്ധിയ്ക്കെതിരെ ചോദ്യം ചെയ്യുന്നവരെ മോദി പക്ഷ ജേണലിസ്റ്റായി മുദ്രകുത്തുന്നത് ശരിയല്ലെന്നും പല്ലവി ഘോഷ് തിരിച്ചടിച്ചു.
കടുത്ത മോദി വിമര്‍ശകനായ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള സൗഹൃദം പരസ്യമായി പ്രകടിപ്പിക്കപ്പെടുന്നതും കണ്ടു. “രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടയില്‍ സംസാരിച്ച രാജ് ദീപ് സര്‍ദേശായിയോട് ഞാനിതൊന്ന് പൂര്‍ത്തിയാക്കിക്കോട്ടെ, എന്നിട്ട് താങ്കള്‍ക്ക് എനിക്ക് പകരം സംസാരിക്കാം. താങ്കള്‍ പലപ്പോഴും അങ്ങിനെ ചെയ്യാറുണ്ടല്ലോ”- എന്ന രാഹുല്‍ഗാന്ധിയുടെ വാചകം കേട്ട് രാജ് ദീപ് സര്‍ദേശായിയുടെ മുഖത്ത് ജാള്യത പ്രകടമായിരുന്നു. വാര്‍ത്താ വിതരണ വകുപ്പിലെ മുതിര്‍ന്ന ഉപദേശകനായ കാഞ്ചന്‍ഗുപ്ത ഈ വീഡിയോ ഭാഗം പങ്കുവെയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: