ന്യൂദല്‍ഹി: യുപിഎ കാലത്തും അദാനി ഗ്രൂപ്പ് നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദാനി എന്ന വ്യവസായിയെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്ക് ഇല്ലെന്നും ബിജെപി എംപി രവിശങ്കര്‍ പ്രസാദ്. രാഹുല്‍ ഗാന്ധി മനഃപൂര്‍വം പിന്നാക്കക്കാരെ അവഹേളിച്ചതിനിലാണ് കോടതി വിധി എതിരായത്. രാഹുല്‍ ഗാന്ധി വിഷയം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുയാണ്. ഈ രാജ്യത്ത് പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ സംസാരിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യമുള്ളതു കൊണ്ടാണ്.
തന്റെ ഫോണില്‍ പെഗാസസ് ഉണ്ടെന്ന് രാഹുല്‍ ഗാന്ധി പരാതിപ്പെട്ടിരുന്നു. എന്നാല്‍ തന്റെ ഫോണ്‍ ശരിക്കും തകരാറിലായെങ്കില്‍, സുപ്രീം കോടതി ചോദിച്ചപ്പോള്‍ തന്റെ ഫോണ്‍ പരിശോധിക്കാന്‍ അദ്ദേഹം പോയില്ല. രാഹുല്‍ ഗാന്ധിയുടെ നുണപറയുന്നതും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതും രാഹുലിന്റെ ശീലമാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് രാഹുല്‍ ഇപ്പോള്‍ നടടത്തുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്നും രവിശങ്കര്‍ പ്രസാദ്. വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തെറ്റായ പ്രസ്താവനകള്‍ നടത്താന്‍ ശ്രമിച്ചു. വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല.
2019ലെ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതെന്നും ഓര്‍ക്കണമെന്നും രവിശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം മുഴുവന്‍ സത്യസന്ധതയുടെ തുറന്ന പുസ്തകമാണെന്നും 9 വര്‍ഷമായി അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി മുന്നോട്ടു പോവുകയാണ്. പുതിയ ഉയരങ്ങളിലേക്കുള്ള ഇന്ത്യയുടെ വികസന യാത്രയുടെ മേല്‍നോട്ടം നടത്തുന്ന പ്രധാനമന്ത്രി ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി.കോണ്‍ഗ്രസ് വെട്ടിപ്പിന്റെയും അഴിമതിയുടെയും കമ്മീഷനിന്റെയും പാര്‍ട്ടിയല്ലാതെ മറ്റൊന്നുമല്ല. ഈ പാര്‍ട്ടിയുടെ നേതാക്കള്‍ ലജ്ജിക്കണം, പ്രധാനമന്ത്രി മോദിയെ കുറിച്ച് അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ ഈ പാര്‍ട്ടിയുടെ നേതാക്കള്‍ ലജ്ജിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: