ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വത്തിനു അയോഗ്യത കല്പ്പിച്ചു കൊണ്ടുള്ള ഉത്തരവ് നിയമത്തിന്റെ വിജയമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
2ജി മുതല്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വരെയുള്ള ഏറ്റവും ഹീനമായ അഴിമതികള്‍ക്ക് നേതൃത്വം നല്‍കുകയും തങ്ങള്‍ നിയമത്തിന് അതീതരാണെന്ന് എല്ലായ്പ്പോഴും വിശ്വസിക്കുകയും ചെയ്ത ഒരു പാര്‍ട്ടിയും കുടുംബവും ഒടുവില്‍ പിന്നാക്ക സമുദായത്തിനെതിരായ അപകീര്‍ത്തിക്കേസില്‍ ശിക്ഷ ലഭിച്ചു. ഇത് ഒരു തുടക്കമാത്രാണ് തങ്ങള്‍ നടത്തിയ അഴിമതികള്‍ക്ക് കൂടുതല്‍ കേസുകള്‍ വാരാനും സാധ്യതയുണ്ട്.
രാഹുല്‍ ഗന്ധിയുടെ ഈ അവസ്ഥക്ക് ചരിത്രത്തിന് ഒരു ഉദാഹരണമുണ്ട്, അല്‍ കപോണ്‍ മാഫിയ ആദ്യം ജയിലില്‍ പോയത് നികുതിവെട്ടിപ്പിന്റെ പേരിലല്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സസ്പെന്‍ഷനെ ന്യായീകരിക്കുന്ന ഇടതു നേതാക്കളെയും ട്വീറ്റിലൂടെ അദ്ദേഹം പരിഹസിച്ചു.
കോടതി ശിക്ഷിച്ച ഒരു വ്യക്തിയെ അയോഗ്യരാക്കുക എന്നതല്ലാതെ പാര്‍ലമെന്റ് സ്പീക്കറിന് മറ്റുമാര്‍ഗമില്ല. അത് കോടതി അലക്ഷ്യമാകുമെന്നത് പൊതുവിവരമാണെന്നും രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റിന് മറുപടിയായി പറഞ്ഞു. സിപിഎമ്മിന്റെ പതിവ് ഇരവാദമാണ് രാഹുലിനായും പാര്‍ട്ടി ഉയര്ത്തുന്നത്തെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: