തിരുവനന്തപുരം: ഇംഗ്ലിഷില്‍ പിഎച്ച്ഡി നേടിയത് കോപ്പിയടിച്ചാണെന്ന ആരോപണം ശക്തമാകുന്നതിനിടെ യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ അടുത്ത കോപ്പിയടിയുടെ തെളിവും പുറത്ത്. ഇത്തവണ ഏറെ ട്രോളുകള്‍ക്ക് കാരണമായ ഓസ്കര് അവാര്‍ഡുമായി ബന്ധപ്പെട്ട പോസ്റ്റാണ് ചിന്തയുടേതല്ല, ആശയപരമായ തെറ്റായിരുന്ന ആ പോസ്റ്റ് പോലും ചിന്ത കോപ്പിയടിച്ചതാണെന്ന് തെളിയുന്നത്.
ത്രിപുരയുടെ മാധ്യമപ്രവര്‍ത്തനായ സുജിത് ത്രിപുര എന്നയാളുടെ പോസ്റ്റ് ചിന്ത അതേപടി കോപ്പിയടിക്കുകയായിരുന്നു. ഇയാള്‍ മാര്‍ച്ച് 13ന് പോസ്റ്റ് ചെയ്തതായിരുന്നു ‘ Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu Cinema literature secotr. congratulations . ‘. എന്ന പോസ്റ്റ്.
ഇതാണ് ചിന്ത മാര്‍ച്ച് 14ന് കോപ്പിയടിച്ച് അവസാനത്തെ വാക്കായ congratulations മാറ്റി respect എന്നാക്കി മാറ്റി പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന്റെ മലയാള തര്‍ജ്ജിമ ഇത്തരത്തിലായിരുന്നു- ആര്‍ആര്‍ആര്‍ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നല്കിയ എം എം കീരവാണിക്ക് ഓസ്കാര്‍ അവാര്‍ഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്
ചിന്താ ജെറോമിന്റെ ഇംഗ്ലീഷ് പിഎച്ച്ഡിയെക്കുറിച്ച് വിവാദം നിലനില്‍ക്കെയാണ് ഇംഗ്ലീഷ് വാക്യഘടനയിലും വിരാമചിഹ്നങ്ങള്‍ (കുത്ത്, കോമ മുതലായവ) ഇടുന്നതിലും പരമാബദ്ധങ്ങള്‍ വരുത്തിക്കൊണ്ട് ചിന്താ ജെറോം ഇംഗ്ലീഷില്‍ ആര്‍ആര്‍ആറിലെ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. ഇതോടെ ട്രോളുകളുടെ ബഹളമായിരുന്നു. പലരും ചിന്തയുടെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ചിന്തയെ കഠിനമായി വിമര്‍ശിക്കുന്ന ട്രോളുകളാണ് പുറത്ത് വന്നത്. ഗത്യന്തരമില്ലാതെ ചിന്താ ഈ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ആശയപ്പിശകുള്ള ഒരു ഇംഗ്ലിഷ് പോസ്റ്റ് പോലും എഴുതാന്‍ അറിയാതെ മറ്റൊരാളുടെ തെറ്റുള്ള പോസ്റ്റ് കോപ്പിയടിക്കേണ്ട അത്ര ഗതികെട്ട അവസ്ഥയിലാണോ ഇംഗ്ലിഷ് പിഎച്ച്ഡിയുള്ള ചിന്ത ജെറോമെന്നാണ് സോഷ്യല്‍മീഡിയിയല്‍ ഉയരുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: