തിരുവനന്തപുരം: റംസാൻ മാസത്തിൽ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ശേഷം മാത്രമേ കടകൾ തുറക്കാൻ പാടുള്ളൂ എന്ന ജിഹാദി ഫത്വയ്‌ക്കെതിരെ മാർച്ച് 24 വെള്ളിയാഴ്ച രാവിലെ 10ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്താന്‍ ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബിവിവിഎസ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റി.
റംസാൻ മാസത്തിൽ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ശേഷം മാത്രമേ കടകൾ തുറക്കാൻ പാടുള്ളൂ എന്ന രീതിയില്‍ ഇസ്ലാമിക തീവ്രചിന്താഗതിക്കാരായ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ആശയപ്രചാരണം നടത്തുന്നുണ്ട്. ഈ ഉത്തരവ് ധിക്കരിച്ചുകൊണ്ട് കടകൾ തുറന്നാൽ അടിച്ചു തകർക്കുമെന്നും ആ കച്ചവടക്കാരുടെ കടകൾ ഇനി ഒരിയ്‌ക്കലും തുറക്കുവാൻ അനുവദിക്കുകയില്ലായെന്നുമാണ് ഭീഷണി.
മതപരമായ ഈ തിട്ടൂരത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും റംസാൻ മാസത്തിലും സാധാരണപോലെ വ്യാപാരികൾ കടകൾ തുറന്ന് പ്രവർത്തിക്കണമെന്നും ഭാരതീയ വ്യാപാരി വ്യവസായി സംഘം വ്യാപാരികളോട് ആവശ്യപ്പെട്ടു. അപ്രകാരം തുറന്നു പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് സംരക്ഷണം കൊടുക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: