ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോണ്‍ വിക്ക്’ (ചാപ്റ്റര്‍ 4) മാര്‍ച്ച് 24 നു തീയേറ്ററുകളിലെത്തും. കിയാനു റീവ്സ് ടൈറ്റില്‍ വേഷത്തിലെത്തുന്ന ജോണ്‍ വിക്ക് സീരീസിലെ മൂന്ന് സിനിമകളും വമ്പന്‍ ഹിറ്റുകളായിരുന്നു.
ഒരു വാടകക്കൊലയാളിയുടെ വേഷത്തിലെത്തുന്നജോണ്വിക്ക്, നാലാംഭാഗത്തില്‍ കൂടുതല്‍ ആയുധങ്ങളും, ആക്ഷനുമായിട്ടാണ് വരുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സാഹസിക, ആക്ഷന്‍ രംഗങ്ങളുമായാണ് ജോണ്‍വിക്ക് ( കിയാനുറീവ്സ് ) ഇത്തവണസ്ക്രീനില്എത്തുന്നത്.
ന്യൂയോര്‍ക്ക് മുതല്‍ പാരീസ് വരെയും, ഒസാകാ( ജപ്പാന്) മുതല്‍ ബെര്‍ലിന്‍ വരെയുമുള്ള അധോലോകസംഘങ്ങളെ നേരിടുകയാണ് ചിത്രത്തില്‍ ജോണ്‍വിക്ക്( കിയാനുറീവ്സ്). ബെര്‍ലിന്‍, പാരീസ്, ഒസാകാ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് ഈ സാഹസിക, ആക്ഷന്‍ ചിത്രം ഷൂട്ട് ചെയ്തത്. ഈ സീരിസിലെ ആദ്യ ചിത്രം ജോണ്‍വിക്ക് (2014 ) 86 മില്യണ്‍ ഡോളറാണ് കളക്ഷന്‍ നേടിയത്.
ജോണ്വിക്ക്ചാപ്റ്റര്2 (2017 ) 171 .5 മില്യണ്‍ഡോളറും, ചാപ്റ്റര്‍3 ‘പാരബെല്ലം’ (2019 ) 327 .3 മില്യണ്ഡോളറുംകരസ്ഥമാക്കി. കിയാനുറീവ്സിനു പുറമെ ഡോണിയെന്‍, ലോറെന്‍സ് ഫിഷ്ബണ്, ബില്സ്കാര്സ്ഗാര്ഡ്, ഇയാന്മക്ഷെയിന്, ലാന്‍സ് റെഡ്ഡിക്ക്, റീനസവായമാ, സ്കോട്ട്അഡ്കിന്സ്, ക്ലെന്‍സി ബ്രൗണ്‍ തുടങ്ങിയവരും വേഷമിടുന്നു. ചാഡ്സ്റ്റാ എല്സ്കിയാണ് സംവിധാനം. സീരിസിലെ മറ്റു മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: