സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര് ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന, ദിലീപിന്റെ അഭിനയ ജീവിതത്തിലെ നൂറ്റി നാല്‍പ്പത്തിയെട്ടാമത്തെ ചിത്രത്തിന്റ്റെ ആദ്യ ഷെഡ്യൂള്‍ നാല്പത് ദിവസത്തെ ഷൂട്ടിങ്ങോടെ കോട്ടയത്തും, കുട്ടിക്കാനത്തുമായി പൂര്‍ത്തിയായി.
അടുത്ത ഷെഡ്യൂള്‍ കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായി മാര്‍ച്ച് അവസാനവാരത്തോടെ ആരംഭിക്കും. അന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഷെഡ്യൂള്‍ ഒരു വത്യസ്ഥ കാലഘട്ടം ആയിട്ടാണ് ചിത്രീകരിക്കുക.ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.
ജനപ്രിയ നായകന് ദിലീപിന്റെ നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവര്‍ക്ക് പുറമേ, അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, തൊമ്മന് മാങ്കുവ, രമ്യ പണിക്കര്‍, മുക്ത, ശിവകാമി എന്നിവരും കൂടാതെ തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സംമ്പത് റാം എന്നിവരും ആദ്യ ഷെഡ്യൂള്‍ ചിത്രീകരണത്തില്‍ പങ്കെടുത്തു.
ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റിങ്-ശ്യാം ശശിധരന്, സംഗീതം-വില്യം ഫ്രാന്‍സിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സുജിത് ജെ നായര്‍, സൗണ്ട് ഡിസൈനര്‍- ഗണേഷ് മാരാര്‍, മിക്സിങ്-ശ്രീജേഷ് നായര്‍, കലാസംവിധാനം-മനു ജഗത്, മേക്കപ്പ്-റോഷന്, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, സ്റ്റണ്ട്-രാജശേഖര്‍, സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി, ഗാനരചന-ബി. ടി. അനില്‍ കുമാര്‍ പ്രോജക്ട് ഡിസൈനര്‍- സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്-മോഹന്‍ ‘അമൃത’ പ്രോജക്ട് ഹെഡ്- സുമിത്ത് ബി. പി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്- ശാലു പേയാട് ഡിസൈന്‍-അഡ്സോഫ്ആഡ്സ്, വിതരണം-ഡ്രീം ബിഗ് ഫിലിംസ്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: