കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തില്‍ കൊച്ചിന് കോര്‍പറേഷന്റെയും കേരള സര്‍ക്കാരിന്റെയും നിലപാടിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി ഭാരതീയ വ്യാപാരി വ്യവസായി സംഘം. സംഭവത്തില്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്ന് കരുതിയെങ്കിലും എടുത്തില്ലെന്നും കുറ്റപ്പെടുത്തി.
വിഷയം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ദുര്‍വ്യാഖ്യാനത്തില്‍ ജനങ്ങള്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശം കൊടുക്കുകയോ മാറ്റിപാര്‍പ്പിക്കല്‍, വൈദ്യ സംവിധാനം എന്നി അടിസ്ഥാനപരമായ യാതൊന്നും നല്‍കാതെ നിരുത്തരവാദപരമായ നടപടി ആണ് കാട്ടിയതെന്നും, അതുപോലെ മാലിന്യ സംസ്കരണ കരാറില്‍ അഴിമതി നടന്നുവെന്നും ഇതിന്മേല് കൂടുതല്‍ അന്വേഷണത്തിന് തയ്യാര്‍ ആകണമെന്നും യോഗത്തില്‍ എല്ലാവരും ഐക്യഖണ്ഡേന ആവശ്യപ്പെട്ടു.
നടപടി സ്വീകരിച്ചില്ലെങ്കില്‍ സംഘടന കൂടുതല്‍ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങില്‍ ഭാരതീയ വ്യാപാരി വ്യവസായി സംഘം എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍. വാസുദേവന്‍, ജനറല്‍ സെക്രട്ടറി സി.ആര്. ലാന്ജീവന്, ട്രെഷറര്‍ അജീവ് മൂവാറ്റുപുഴ, സംസ്ഥാന സെക്രെട്ടറി എസ്. സന്തോഷ് , ജില്ലാ സെക്രെട്ടറി എംകെ മുരുകന്, അനൂപ് എംജി, കണയന്നൂര്‍ താലൂക്ക് പ്രസിഡന്റ് എന്‍. ബാലചന്ദ്രന് കണയന്നൂര്‍ താലൂക്ക് ജനറല്‍ സെക്രെട്ടറി ഹരീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: