കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിനായി സോണ്ട ഇന്‍ഫ്രാടെക് ഉപകരാര്‍ നല്‍കിയതിന്റെ വിവരങ്ങള്‍ പുറത്ത്. ആരഷ് മീനാക്ഷി എന്‍വയറോകെയര്‍ എന്ന സ്ഥാപനത്തിനാണ് സോണ്ട ഉപകരാര്‍ നല്‍കിയത്. 22കോടിയോളമാണ് കരാര്‍ തുകയെങ്കിലും ഈ കമ്പനിക്കും ബയോമൈനിങ്ങില്‍ വേണ്ടത്ര പരിചയമില്ലാതെയാണ് കരാറില്‍ ഏര്‍പ്പെട്ടത്.
54 കോടിക്കാണ് സോണ്ടയുമായി കൊച്ചി കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയാണ് കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതില്‍ 22 കോടി ആരഷ് മീനാക്ഷി എന്വയറോകെയറിന് നല്‍കുകയായിരുന്നു. 2021 നവംബറിലാണ് ഇരുവരും കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ കരാറില്‍ ഏര്‍പ്പെട്ടത്. ബയോമൈനിങ്ങില്‍ സോണ്ടക്ക് മുന്‍പരിചയമില്ലെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഉപകരാര്‍ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. അതേസമയം വിഷയത്തില്‍ സോണ്ട ഇന്‍ഫ്രാടെക്ക് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: