തിരുവനന്തുരം: ഭര്‍ത്താവ് സുരേഷ് കുമാര്‍ വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിനാമി ആണെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്-ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത റെയ്ഡ്.
കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി ഫാരിസ് അബൂബക്കറിന്റെഓഫീസുകളിലും വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയുടെ തുടര്‍ച്ചയായാണ് ഫാരിസിന്റെ ബിനാമിയെന്ന ആരോപണം നിലനില്‍ക്കുന്ന സുരേഷ് കുമാറിന്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയത്. പരിശോധന മണിക്കൂറുകള്‍ നീണ്ടു. നിരവധി രേഖകള്‍ ഇവിടെനിന്ന് പിടിച്ചെടുത്തതായാണ് സൂചന. ഇവിടെനിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കു. കൊച്ചി അടക്കം ഇടങ്ങളില്‍ കണ്ടല്‍ കാടുകളും പൊക്കാളി പാടങ്ങളും കര്‍ഷകരെ പറ്റിച്ച് കുറഞ്ഞ പൈസയ്ക്ക് തട്ടിയെടുക്കുന്നതില്‍ പ്രധാനി ആണ് സുരേഷ് എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് സ്വാധീനം ഉപയോഗിച്ച് ഇവിടങ്ങളില്‍ മണ്ണിട്ട് കരഭൂമി ആക്കി മാറ്റി മറിച്ചു വില്പന നടത്തുന്നതാണ് തട്ടിപ്പിന്റെ രീതി.
സുരേഷ് കുമാര്‍ നേരത്തെ വീക്ഷണം പത്രത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയിരുന്നു. പിന്നീട് അമൃത ടിവിയുടെ മാര്‍ക്കറ്റിംഗ് മാനേജരായി. അതിനുശേഷം ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള മെട്രോ വാര്‍ത്തയുടെ മാര്‍ക്കറ്റിംഗ് മാനേജരും പിന്നീട് കാര്‍ണിവല്‍ ഗ്രൂപ്പ് സ്ഥാപനം ഏറ്റെടുത്തപ്പോള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി മാറുകയായിരുന്നു. ഈ മാധ്യമ സ്ഥാപനത്തില്‍ നിന്നു പറഞ്ഞുവിട്ട ശേഷം സുരേഷ് ഫാരിസിനു വേണ്ടി ഭൂമി ഇടപാടും ഭൂമി തട്ടിപ്പുമായി ബിനാമിയായി മാറുകയായിരുന്നു. മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് സുരേഷ് നടത്തിയതായി നിരവധി തവണ ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: