മാർ ജോസഫ് പൗവ്വത്തിൽ പിതാവ് ഇമ്മിണി വലിയ പിതാവ്. സീറോ മലബാർ സഭയുടെ കിരീടം പൗവ്വത്തിൽ തിരുമേനി വിശുദ്ധരുടെ ഗണത്തിലേക്ക് കരേറ്റപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായ മെത്രാനായിരിക്കെ ചിറക്കടവ് മണ്ണംപ്ളാക്കൽ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ കപ്പേളയിൽ 1974 – ൽ ആഘോഷമായ റാസ പരികർമ്മം ചെയ്തപ്പോഴാണ് ഞാനാദ്യം പിതാവിനെ അടുത്ത് കാണുന്നത് ആഘോഷത്തിൽ ശുശ്രുഷിയാകാനുളള ഭാഗ്യം ലഭിച്ചു. വിശുദ്ധരുടെ ശിരസ്സിൽ ദ്യശ്വമാകുന്ന പ്രകാശം അന്നേ പിതാവിലും ദൃശ്യമായിരുന്നു.
ഭാരത കത്തോലിക്ക സഭയിൽ പുതിയ രൂപതകൾ രൂപികരിക്കാനും പ്രഖ്യാപിക്കുവാനുമുള്ള അധികാരം അക്കാലത്ത് പരിശുദ്ധ സിംഹാസനത്തിനായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് അത്തരം പ്രഖ്യാപനങ്ങൾക്കും വിലക്കുണ്ടായിരുന്നു. അക്കാലത്തിന് ശേഷം 1977 മെയ് 12 ന് ചങ്ങനാശ്ശേരി അതിരൂപത വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപതാ രൂപീകൃതമായപ്പോൾ മാർ ജോസഫ് പൗവ്വത്തിൽ പ്രഥമ മെത്രാനായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വിവിധ ഇടവകകളിലായി ചിതറികിടന്ന അജഗണങ്ങളേ ഇടയ ശ്രേഷ്ട്ടൻ അത്മാവിലും സത്യത്തിലും നയിച്ചു.
അൽത്താര ബാലസഖ്യം മിഷൻ ലിഗ്, കെസിഎസ്‌എൽ തുടങ്ങിയ ആത്മീയ സംഘടനകൾക്ക് പുറമെ പ്രീഡിഗ്രിയിൽ പഠിച്ചു കൊണ്ടിരുന്ന സമാർത്ഥരെ പിതാവ് കണ്ടെത്തി അവർക്ക് ആശയും ആവേശവും ആത്മീയതയും നേതൃ വാസനയും പകർന്നു നൽകി. ഇന്റ ലെക്ച്ച്വൽസ് എന്ന് പേരിട്ട ആ കൂട്ടായ്മ വിവിധ വിഷയങ്ങൾ ഡിബേറ്റുകളായും പ്രഭാഷണങ്ങളായും പരമ്പരയായും ചർച്ച ചെയ്തു. പിഡിഎസ്, എംഡിഎസ്, അമലാ കമ്മ്യൂണിക്കേഷൻസ് പിതാവിന്റെ ക്രാന്ത ദർശനത്തിന് എത്രയോ ഉദാഹരണങ്ങൾ.
1980 – ൽ ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാ പോലീത്തായിരുന്ന മാർ ആന്റണി പടിയറയുടെ മാതൃഭവനമായ അഞ്ചിലുപ്പ ഒറ്റപ്പ്ളാക്കൽ തറവാട്ടിൽ ഫാദർ ലയോപോൾഡ് സിഎംഐയുടെ പൗരോഹിത്യ വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ തന്റെ പിൻഗാമിയെ കുറിച്ച് വലിയ പിതാവ് പറഞ്ഞതിങ്ങനെ “ഞാൻ ബലഹീനനും പാപിയുമത്രെ എന്റെ പിന്നാലെ വരുന്നോവൻ വിശുദ്ധനും വിജ്ഞാനത്തിന്റെ നിറകൂടവുമാണ് ” ഇത്തരം സന്ദർഭങ്ങളിൽ പങ്കെടുത്തപ്പോൾ ഞാനും പിതാവിന്റെ അനുയായിയും അനുഭാവിയും കട്ട ഫാനുമായി.
അജഗണങ്ങൾക്ക് ഇതു പോലെ പ്രചോദനവും ഉത്തേജനവും നൽകിയ ഇടയ ശ്രേഷ്ടമാർ ചുരുക്കമാണ് സീറോ മലബാർ സഭയുടെ വിശ്വാസ സംഹിതയിലും ആശയത്തിലും അനുഷ്ഠാനത്തിലും ആചാരങ്ങളിലും ദർശനത്തിലും പാരമ്പര്യത്തിലും വെള്ളം ചേർക്കാത്ത മേൽപട്ടക്കാരൻ തീരുമാനങ്ങൾ രൂപപ്പെടുത്തുന്നതിലും തീരുമാനം എടുക്കുന്നതിലും ജനാധിപത്യ രീതിയിൽ പാസ്റ്ററൽ കൗൺസിലുകൾക്ക് രൂപം നൽകിയ നേതാവ്.
പരിശുദ്ധ പിതാവ് ഓസ്ട്രിയയിലെ ബിഷപ്പ്മാരെ അഭിസംബോധന ചെയ്തപ്പോൾ ചില സന്ദർഭങ്ങളിൽ പൊതുജനാഭിപ്രായങ്ങക്കെതിരെ നിന്ന് തീരുമാനമെടുക്കേണ്ട അച്ചടക്കത്തെ കുറിച്ചും വിധേയത്വത്തേക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ ഓർമിപ്പിക്കും ദൈവഹിതത്തിനായി ഇസ്രായേൽ ജനതയെ മോശ നയിച്ചതു പോലെ സീറോ മലബാർ സഭയെ അനന്യതയിലേക്ക് നയിച്ച പാത്രിയാക്കീസ്ത്രേ അഭിവന്യ പൗവ്വത്തിൽ പിതാവ്.
അഡ്വക്കേറ്റ് നോബിൾ മാത്യു (ന്യൂന പക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ)
പ്രതികരിക്കാൻ ഇവിടെ എഴുതുക