കരിപ്പൂര്‍: കസ്റ്റംസ് പിടിമുറുക്കുന്തോറും സ്വര്‍ണ്ണം കടത്താന്‍ പുതിയ പുതിയ തന്ത്രങ്ങള്‍ തേടുകയാണ് കള്ളക്കടത്തുകാര്‍. ഏറ്റവുമൊടുവില്‍ പേനയുടെ റീഫില്ലിനുള്ളില്‍ സ്വര്‍ണ്ണം ഒളിച്ചുകടത്തുന്ന രീതിയായിരുന്നു നടപ്പാക്കിയത്.
കരിപ്പൂരില്‍ വന്നിറങ്ങിയ മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റം പിടിച്ചത് 1.3 കിലോഗ്രാം സ്വര്‍ണ്ണമാണ്. ദുബായില്‍ നിന്നും എയറിന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ മലപ്പുറം കെ.പുരം സ്വദേശിയായ വെള്ളാടത്ത് ഷിഹാബ് (31) കടത്തിയ സ്വര്‍ണ്ണം കസ്റ്റംസ് കണ്ടെത്തിയത് ബോള്‍ പോയിന്റ് പേനയ്ക്കുള്ളില്‍ നിന്നാണ്. വിദഗ്ധ പരിശോധനയില്‍ റീഫില്ലിനുള്ളില്‍ സ്വര്‍ണ്ണ റോഡുകള്‍ അതിവിദഗ്ധമായി ഒളിപ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തി. നാല് സ്വര്‍ണ്ണ റോഡുകള്‍ ചേര്‍ന്നാല്‍ ഏകദേശം 42 ഗ്രാം വരും. ഏകദേശം രണ്ട് ലക്ഷം രൂപ.
രാത്രി എയറിന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശി ബേലികോത്ത് ഷാനവാസ് സ്വര്‍ണ്ണം തേച്ച് പിടിച്ച വസ്ത്രങ്ങളുമായാണ് വന്നിറങ്ങിയത്. പാന്റ്സും അടിവസ്ത്രങ്ങളും സ്വര്‍ണ്ണം തേച്ച് പിടിപ്പിച്ചവയായിരുന്നു. 1.116 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.
കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മല്‍ അന്‍സില്‍ ശരീരത്തില്‍ ക്യാപ്സൂളിനകത്ത് ഒളിപ്പിച്ച് 795 ഗ്രാം സ്വര്‍ണ്ണമാണ് കടത്തിയത്. ഏകദേശം 40 ലക്ഷം രൂപ വില വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: