ലണ്ടന്‍:ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതിനെ ഗൗരവമായി കാണുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ ഗൗരവമായി കാണുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിങ്ങിനായി പഞ്ചാബ് പൊലീസ് തിരച്ചില്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെയാണ് ഇന്ത്യന്‍ പതാക താഴ്‌ത്തി അവിടെ ഖലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ചത്. ഇന്ത്യന്‍ പതാക താഴ്‌ത്തി, ഖലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ച നടപടിയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. അക്രമനടപടിയെയും നശീകരണത്തെയും അപലപിക്കുന്നതായി ലണ്ടനിലെ മേയര്‍ സാദിഖ് ഖാന്‍ അറിയിച്ചു. ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ലണ്ടനില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് സര്‍ക്കാരിനെ ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു. എന്തുകൊണ്ടാണ് ഇന്ത്യന്‍ പതാകയ്‌ക്ക് സുരക്ഷ നല്‍കാതിരുന്നതെന്നതിന് ദല്‍ഹിയില്‍ ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ക്രിസ്റ്റിന സ്കോട്ടിനെ വിളിച്ച് വരുത്തി ഇന്ത്യ വിശദീകരണം തേടി. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും സുരക്ഷാ വീഴ്ചയില്‍ വിശദീകരണം തേടിയ ഇന്ത്യ അലംഭാവം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
ലണ്ടനില്‍ നടന്നത് പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷന്‍ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തിരുന്നു. ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക താഴ്‌ത്താന്‍ ശ്രമിക്കുകയായിരുന്നു.
ഈ അക്രമപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് വിചാരണാനടപടികള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ വിധേയമാക്കണമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: