മുംബൈ: മോണിംഗ് വാക്കിനിടെ കാറിടിച്ച് ടെക് കമ്പനിയുടെ സി.ഇ.ഒ ആയ യുവതി മരിച്ചു. ഐ.ടി, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനമായ ആൾട്രൂയിസ്റ്റ് ടെക്‌നോളജീസിന്റെ സി.ഇ.ഒ രാജലക്ഷ്മി വിജയാണ് (42) മരിച്ചത്. തെക്കൻ മുംബൈയിലെ വർളിയിലാണ് സംഭവം.
ഞായറാഴ്ച രാവിലെ ആറരയോടെ വർളി മിൽക്ക് ഡെയറിക്ക് സമീപമാണ് അപകടമുണ്ടായത്. നടക്കുന്നതിനിടെ രാജലക്ഷ്മിയെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഭർത്താവും പ്രഭാത സവാരിക്ക് കൂടെയുണ്ടായിരുന്നെങ്കിലും അദ്ദേഹം ശിവാജി പാർക്കിൽ എത്തിയിരുന്നു. അപകട വിവരം പൊലീസ് വിളിച്ചറിയിച്ചപ്പോഴാണ് ഭര്‍ത്താവ് അറിയുന്നത്. ഇരുവരും ദാദർ മാടുംഗ പ്രദേശത്താണ് താമസിച്ചിരുന്നത്.
അപകടത്തില്‍ തകര്‍ന്ന ടാറ്റാ നെക്സണ്‍ കാര്‍:
കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിനു പിന്നാലെ, കാർ ഓടിച്ചിരുന്ന സുമർ മർച്ചന്‍റിനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അശ്രദ്ധമായി വാഹനമോടിക്കല്‍, അശ്രദ്ധ മൂലമുള്ള മരണം തുടങ്ങിയ കുറ്റങ്ങള്‍ ഡ്രൈവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഡ്രൈവര്‍ക്കും അപകടത്തിൽ ഇയാൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കുന്ന രാജലക്ഷ്മി ജോഗേഴ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തക കൂടിയായിരുന്നു. ടാറ്റ മുംബൈ മാരത്തണില്‍ ഈ വര്‍ഷം പങ്കെടുത്തിരുന്നു. രാജലക്ഷ്മി ലണ്ടൻ മാരത്തണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലിരിക്കുന്നതിനിടെയാണ് ദാരുണമായ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: