വിശാഖപട്ടണം:ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് ജയം നേടിയിട്ടും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയിട്ടും രണ്ടാം ജയം നേടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. 10 വിക്കറ്റ് ജയത്തോടെ ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ആസ്ത്രേല്യ ആധികാരിക ജയം നേടി.
വിശാഖപട്ടണത്തെ വൈഎസ് രാജ റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിംഗ്സ് 117 റണ്‍സിന് അഴസാനിച്ചു. വിരാട് കോഹ്ലിയും (35 പന്തില്‍ നിന്നും 31 റണ്‍സ്), അക്സാര്‍ പട്ടേല്‍ (29 പന്തില്‍ നിന്നും 29)എന്നിവരൊഴിച്ച് ആരും ബാറ്റിംഗില്‍ ശോഭിച്ചില്ല. 53 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍കും 23 റണ്‍സ് മാത്രം നല്കി 3 വിക്കറ്റെടുത്ത സീന്‍ അബട്ടും ഇന്ത്യന്‍ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി.
മറുപടി ബാറ്റിംഗ് നടത്തിയ ആസ്ത്രേല്യയ്ക്ക് വേണ്ടി മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ഓപ്പണിംഗ് കൂട്ടുകെട്ടില്‍ അനായാസം വിജയലക്ഷ്യമായ 117 മറികടന്നു. ഇരുവരും അര്‍ധസെഞ്ച്വറി നേടി. വെറും 19 പന്തുകള്ക്കുള്ളിലായിരുന്നു ട്രാവിസ് ഹെഡിന്റെ അര്‍ധസെഞ്ച്വറി. ഇതോടെ ഏകദിന പരമ്പര 1-1 സമനിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: