ന്യൂദല്‍ഹി : അനുമതിയില്ലാതെ ദല്‍ഹി സര്‍വ്വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്. എന്എസ്യു നേതാവ് ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ ഇരുവര്‍ക്കും സര്‍വകാലാശാല, കോളേജ്, ഡിപ്പാര്‍മെന്റല്‍ പരീക്ഷകളൊന്നും എഴുതാന്‍ സാധിക്കില്ല.
ജനുവരി 27-ന് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ സര്‍വ്വകലാശാല പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവുമായി ബന്ധപ്പെട്ട് മറ്റ് ആറ് പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപനം നടത്തിയ വേളയില്‍ തന്നെ സര്‍വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ വാക്ക് ധിക്കരിച്ച് എന്എസ്യു, ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, ഭീം ആര്‍മി തുടങ്ങിയ സംഘടനകളാണ് സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: