കൊച്ചി : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയാണോയെന്ന സംശയങ്ങളെ തുടര്‍ന്ന് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. തീപിടിത്ത സമയത്ത് പ്ലാന്റിലുണ്ടായിരുന്ന ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചുകൊണ്ടാണ് അന്വഷണം നടത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി മാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്ത സോണ്ടയുടെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്നും പോലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യതയുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനായി സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചെങ്കിലും അത്തരത്തിലുള്ള തെളിവുകളൊന്നും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
തീപ്പിടിത്തത്തിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍-വകുപ്പുതല നടപടിവേണമെന്ന് കഴിഞ്ഞ ദിവസം ഹരിത ട്രൈബ്യൂണലും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുമാസത്തിനകം കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ഉത്തരവില്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കുറ്റക്കാരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണവും ആവശ്യമാണ്. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കഴിയണം. കുറ്റക്കാര്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിയും ചീഫ് സെക്രട്ടറിയും കര്‍ശനനിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ വിചാരണചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ട്രൈബ്യൂണല്‍ അറിയിച്ചിട്ടുള്ളത്.
അതേസമയം കൊച്ചി കോര്‍പ്പറേഷന് ഹരിത ട്രൈബ്യൂണല്‍ വിധിച്ച പിഴ അടയ്‌ക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചെങ്കില്‍ മാത്രമേ സാധിക്കൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ ബ്രഹ്‌മപുരം വിഷയത്തില്‍ 2021ലും ട്രൈബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് പിഴയിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: