ഹേഗ്: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി ഉത്തരവിറക്കിയെങ്കിലും ഈ ഉത്തരവിന്റെ സാധുതയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയാണ് അന്താരാഷ്‌ട്ര നിയമ വിദഗ്ധര്‍. കാരണം അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയ്‌ക്ക് ഇതിന്റെ പേരില്‍ പുടിനെ അറസ്റ്റ് ചെയ്യാനാവില്ല. പുടിനെതിരെ വിചാരണ നടത്താനും കഴിയില്ല.
ഈ കോടതി ഉത്തരവ് കഴിഞ്ഞ ദിവസം റഷ്യ തള്ളിക്കളഞ്ഞിരുന്നു. അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് സാധുതയില്ലെന്ന് ക്രെംലിന്‍ വക്താവ് ദ്മിത്രി പെസ്കോവ് പറഞ്ഞു. പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനെ റഷ്യന്‍ സര്‍ക്കാര്‍ അസംബന്ധമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവിന് റഷ്യയില്‍ യാതൊരു പ്രസക്തിയുമില്ല. കാരണം നിയമപരമായി റഷ്യ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ റോം നിയമാവലിയുമായി റഷ്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് റഷ്യന്‍ വിദേശകാര്യവക്താവ് മരിയ സഖറോവ പറഞ്ഞു.
അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റിനെ ടോയ് ലറ്റ് പേപ്പറുമായാണ് മുന്‍ റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെഡ് വെഡെവ് താരതമ്യം ചെയ്തത്.
അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാമെന്നല്ലാതെ പുടിനെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയ്‌ക്കാവില്ല. അതേ സമയം അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ആ രാജ്യത്ത് പുടിന്‍ കാല് കുത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ ബാധ്യതയുണ്ട്. പക്ഷെ പൊതുവേ രാഷ്‌ട്രത്തലവന്മാര്‍ക്കെതിരെ ശിക്ഷ വിധിച്ചാലും അത് നടപ്പാക്കപ്പെടാറില്ല. ഉദാഹരണത്തിന് സുഡാന്‍ പ്രസിഡന്‍റ് ഒമര്‍ അല്‍ ബാഷിറിനെതിരെ അറസ്റ്റ് വാറന്‍റുണ്ടെങ്കിലും അദ്ദേഹം അതിനെയെല്ലാം അവഗണിക്കുകയാണ്. ഇത് തന്നെയായിരിക്കും പുടിന്റെ കാര്യത്തിലും സംഭവിക്കുക. പുടിന്‍ ഈ അറസ്റ്റ് വാറന്‍റിനെ അവഗണിച്ച് ജീവിയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: