കൊച്ചി: 2025 വിജയ ദശമി മുതല്‍ ഒരുവര്‍ഷത്തേക്ക് ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ നടത്തും. അടുത്ത വര്‍ഷത്തെ അഖില ഭാരതീയ പ്രതിനിധി സഭയില്‍ ആഘോഷങ്ങള്‍ സംബന്ധിച്ച അന്തിമ രൂപം തയ്യാറാക്കും. സംഘ പ്രവര്‍ത്തനം സൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനം എത്തുക എന്നതാണ് ശതാബ്ദിയില്‍ മുന്നോട്ടുവെച്ചിട്ടുള്ള ലക്ഷ്യം.തെന്നും ആര്‍എസ്എസ് അറിയിച്ചു.
തനിമയിലൂന്നിയ രാഷ്‌ട്രീയ പുനരുദ്ധാരണത്തിന് തയ്യാറെടുക്കണമെന്ന സന്ദേശമാണ് ഹരിയാനയില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ നല്‍കിയത്. സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും ശാഖയിലും ആഴ്ചയിലുള്ള മിലനും ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ 5359 സ്ഥലങ്ങളില്‍ ശാഖകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എണ്ണായിരം സ്ഥലങ്ങളില്‍ പ്രവര്‍ത്തനം എത്തിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. നൂറില്‍ കൂടുതല്‍ സ്വയം സേവകരുള്ള പ്രദേശങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ഗ്രാമ വികസനത്തിന് പ്രാധാന്യം നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
പരിസ്ഥിതി സംരക്ഷണം, ഗ്രാമ വികസനം, കുടുംബ പ്രബോധനം തുടങ്ങിയ വ്യത്യസ്തമായ മേഖകളില്‍ അനുഭവ സമ്പന്നരായ പ്രവര്‍ത്തകരെ നിയോഗിച്ച് പ്രവര്‍ത്തനം ശക്തമാക്കും. ഇതോടൊപ്പം ലഹരി മരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ കാര്യക്ഷമമാക്കാനും ശ്രദ്ധ നല്‍കും. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, പ്രാന്ത കാര്യവാഹ്, പി.എന്‍. ഈശ്വരന്‍, സഹ പ്രാന്തപ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍, വിഭാഗ് പ്രചാര്‍ പ്രമുഖ് പി.ജി. സജീവ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: