തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് സച്ചിന്‍ദേവ് എംഎല്‍എക്കെതിരേ പരാതി നല്‍കി കെ.കെ.രമ എംഎല്‍എ. നിയമസഭാ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനുമാണ് കെ.കെ.രമ പരാതി നല്‍കിയിരിക്കുന്നത്.
നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ രമയുടെ പരിക്ക് വ്യാജമാണെന്ന് സച്ചിന്‍ദേവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി. തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ സച്ചിന്‍ദേവ് അപവാദ പ്രചാരണം നടത്തുകയാണ്. വിവിധ ഫോട്ടോകള്‍ ചേര്‍ത്ത് കള്ളം പ്രചരിപ്പിക്കുകയാണ് അദ്ദേഹം. സിപിഎമ്മിന്റെ സൈബര്‍ അണികളുടെ നിലവാരത്തിലേക്ക് എംഎല്‍എയുടെ തരംതാണെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിന് എതിരെ യുഡിഎഫും രംഗത്തെത്തി. ”ഇൻ ഹരിഹർ നഗറിനും, ടു ഹരിഹർ നഗറിനും ശേഷം ലാൽ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇൻ ഗോസ്റ്റ് ഹൗസ് ഇൻ. അതിൽ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം” എന്ന കുറിപ്പോടെ കെ.കെ രമയുടെ ചിത്രം സചിൻദേവ് പങ്കുവെക്കുകയായിരുന്നു.
നിയമസഭയിൽ മാർച്ച് 15ന് നടന്ന പ്രതിപക്ഷ പ്രതിഷേധിത്തിനിടെയുണ്ടായ പിടിവലിയിലാണ് കെ. കെ രമയുടെ കൈക്ക് പരിക്ക് പറ്റിയത്. പിന്നീട് സൈബർ ലോകത്ത് രമയ്‌ക്കെതിരെ അധിക്ഷേപങ്ങളും ട്രോളുകളും നിറയുകയായിരുന്നു. രമയെ ബ്ലോക്ക് വിപ്ലവകാരിയെന്നും ഷാഫി പറമ്പിലാണ് തുണി ചുറ്റിക്കൊടുത്തതെന്നമടക്കം പ്രചരണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: