ബെല്‍ഗാവി: സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുന്ന നടപടി തുടരുമെന്നും മദ്രസകള്‍ക്ക് പകരം കൂടുതല്‍ സ്കൂളുകളും കോളേജുകളും ആരംഭിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്മം. സ്കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുത്. കര്‍ണാടകയിലെ ബെലഗാവിയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020ല്‍ എല്ലാ മദ്രസകളും പൊതുവിദ്യാഭ്യാസം നല്കുന്ന റെഗുലര്‍ സ്കൂളുകളാക്കി മാറ്റുന്ന നിയമം ഹിമന്ദ ബിശ്വ ശര്‍മ്മ അസമില്‍ പാസാക്കിയിരുന്നു. 2023 ജനുവരി വരെയുള്ള കണക്കനുസരിച്ച് അസമില്‍ രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ 3000ത്തോളം മദ്രസകളുണ്ട്. ഇവയില്‍ 600 എണ്ണം പൂട്ടിയതായും മദ്രസകളല്ല പകരം സ്കൂളുകളും കോളേജുകളും വഴി വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ശര്‍മ്മ പ്രതികരിച്ചു. അസമിന്റെ സംസ്കാരത്തിന് ബംഗ്ലാദേശില്‍ നിന്നും കുടിയേറുന്നവര്‍ വലിയ ഭീഷണിയാണെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: