കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ആദ്യ മഴ അമ്ലമഴയാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടും സാമ്പിളുകള്‍ ശേഖരിക്കാതെ മലിനീകരണ നിയന്ത്രബോര്‍ഡ്. ബ്രഹ്മപുരത്തു നിന്നുള്ള പുക നഗരത്തില്‍ ഇത്രയും മാലിന്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും സാമ്പിളുകള്‍ ശേഖരിക്കാത്തത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഭാഗത്തു ന്ിന്നുള്ള ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നത്.
മഴവെള്ളം ഒലിച്ച് അത് മറ്റ് ജലസ്രോതസ്സുകളിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും അത് ഭയക്കേണ്ടതുണ്ടെന്നുമാണ് ബ്രഹ്മപുരത്തെ തീപിടുത്തതിന് ശേഷമുള്ള ആദ്യ മഴയെ ഭയക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ അറിയിച്ചത്. കൂടാതെ തീപിടുത്തം മൂലം അന്തരീക്ഷത്തില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടാകാമെന്നും ആദ്യത്തെ മഴ, അമ്ല മഴയാകുമെന്നുമൊക്കെ ആശങ്ക പ്രചരിച്ചിരുന്നു.
എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഡയോക്സിന്‍ സാന്നിധ്യത്തിന്റെ പരിശോധനയ്ക്ക് അപ്പുറം ഇതുവരെയും കൊച്ചിയിലെ അന്തരീക്ഷത്തിന്റെ കെമിക്കല്‍ അനാലിസിസ് നടത്തിയിട്ടുമില്ല. എന്നാല്‍ ദുരന്ത നിവാരണ അതോറിട്ടിയോ, മലിനീകരണ നിയന്ത്രണ ബോര്‍ഡോ മഴയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ല. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോര്‍ഡാണെന്നാണ് ദുരന്തനിവാരണ അതോറിട്ടിയുടെ നിലപാട്. പ്രോട്ടോകോള്‍ പ്രകാരം സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡും പ്രതികരിച്ചത്.
അമ്ല മഴയ്ക്കുള്ള സാഹചര്യം കൊച്ചിയിയില്ലെന്നാണ് വിശദീകരണം. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസിഡ്യര്‍ പ്രകാരം മഴസാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാദം. ബ്രഹ്മപുരത്തിന് സമീപത്തെ ജലാശയങ്ങളില്‍ നിന്നും പരിശോധന നടത്തുന്നതിനായി മഴയ്ക്ക് മുമ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാമ്പിള്‍ ശേഖരിച്ചിരുന്നു. ആരോപണം ഉയര്‍ന്നതോടെ അടുത്ത മഴയുടെ സാമ്പിള്‍ പരിശോധിക്കാമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: