ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊച്ചിയില്‍ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ സമ്മാനിച്ചു. ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളില്‍ സമുദ്രശക്തി നിര്‍ണായകമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
നീണ്ട തീരപ്രദേശവും ദ്വീപ് സമൂഹങ്ങളും ഗണ്യമായ കടല്‍യാത്രികരുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയായ ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ട്. കഴിഞ്ഞ 75 വര്‍ഷമായി, യുദ്ധസജ്ജവും ബഹുമുഖവും വൈദഗ്ദ്ധ്യമുള്ളതുമായ നാവികസേന നമ്മുടെ എതിരാളികളെ ചെറുക്കുകയും സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കുകയും സാമൂഹികസാമ്പത്തിക വളര്‍ച്ച സുഗമമാക്കുന്നതിന് സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തു.
നമ്മുടെ സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും നമ്മുടെ വ്യാപാര പാതകള്‍ സുരക്ഷിതമാക്കുന്നതിലും ദുരന്തസമയത്ത് സഹായം എത്തിക്കുന്നതിലും ഇന്ത്യന്‍ നാവികസേന പ്രകടമാക്കുന്ന പ്രതിബദ്ധതയില്‍ രാജ്യം അഭിമാനിക്കുന്നു എന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം ദൗത്യസജ്ജവും പ്രതികരണ സജ്ജവുമായ ഒരു സേന എന്ന നിലയില്‍ ഇന്ത്യന്‍ നാവികസേന ഗണ്യമായ ശേഷി കാലക്രമേണ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ നമ്മുടെ സമുദ്ര അയല്പക്കത്തെ ആകസ്മിക സംഭവങ്ങളോടുള്ള ‘ദ്രുത പ്രതികരണത്തിനും’ നമ്മുടെ സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കാനും രാജ്യം നാവികസേനയെ ഉറ്റുനോക്കുന്നു എന്നും ദ്രൗപദി മുര്‍മു പറഞ്ഞു. ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ സമ്മാനിക്കുന്ന ചടങ്ങിന് തൊട്ടുമുമ്പ് ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശനത്തെക്കുറിച്ച് സംസാരിച്ച രാഷ്ട്രപതി, തദ്ദേശീയമായി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് ആത്മനിര്‍ഭര ഭാരതത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്.
തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മുഴുവന്‍ നാവിക സേനാംഗങ്ങളെയും കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിനെയും കചട വിക്രാന്ത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും ദ്രൗപദി മുര്‍മു പറഞ്ഞു. അര്‍പ്പണബോധത്തോടെയും അതുല്യമായും രാജ്യത്തെ സേവിക്കുന്ന ഇന്ത്യന്‍ നാവികസേനയിലെ ധീരരായ സ്ത്രീപുരുഷ സേനാംഗങ്ങളില്‍ അഭിമാനിക്കുന്നു എന്നും രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: