ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടുകാരെ ഇന്നലെ മാവേലിക്കര അഡീ. സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.
എറണാകുളം, ആലുവ, വിയ്യൂര്‍ ജയിലുകളിലായി കഴിഞ്ഞിരുന്ന 15 പ്രതികളെയും കേസിന്റെ വിചാരണ ആവശ്യകതയിലേക്ക് കനത്ത സുരക്ഷയിലാണ് കോടതിയില്‍ ഹാജരാക്കിയത്. കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി മാര്‍ച്ച് 15 വരെ നീട്ടിവെച്ചിരുന്ന സാഹചര്യത്തില്‍ തുടര്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ കോടതിയില്‍ കേസ് പരിഗണിച്ചത്.
രണ്‍ജീത് ശ്രീനിവാസന്റെ അമ്മയും കേസിലെ ഒന്നാം സാക്ഷിയുമായ വിനോദിനിയും കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി വീണ്ടും നീട്ടിവച്ചതായി ഉത്തരവമുണ്ടായതിനാല് സാക്ഷി വിസ്താരത്തിലേക്ക് കോടതി കടന്നില്ല.സാക്ഷികള്‍ തങ്ങളെ തിരിച്ചറിയും എന്നുള്ള ആശങ്കയില്‍ പ്രതികള്‍ മുഖം പൂര്‍ണമായും മറച്ചാണ് കോടതിയില്‍ എത്തിയത്. തുടര്‍ന്ന് കോടതി പ്രതികളുടെ പേരുവിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ സാക്ഷികള്‍ തങ്ങളെ തിരിച്ചറിയാന്‍ സാധ്യതയുള്ളതിനാല്‍ മുഖത്ത് അണിഞ്ഞിരുന്ന മാസ്കുകള്‍ മാറ്റുവാന്‍ വിസമ്മതിച്ചു.
ഹൈക്കോടതിയുടെ ഇടപെടല്‍ കാരണം കേസിന്റെ വിചാരണ തീയതി നീട്ടി വച്ചതിനെ തുടര്‍ന്ന് പ്രതികളെ മാവേലിക്കര സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവിട്ടു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജീ. പടിക്കല്‍, ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരും പ്രതികള്‍ക്ക് വേണ്ടി ചീഫ് ഡിഫന്‍സ് അഭിഭാഷകരായ പി.പി. ബൈജു, എസ്. സുജിത്ത് എന്നിവരുമാണ് ഹാജരായത്.2021 ഡിസംബര്‍ 19ന് രാവിലെയാണ് ആലപ്പുഴ നഗരത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറി പോപ്പുലര്‍ ഫ്രണ്ട് മതഭീകരര്‍ രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: