ന്യൂദല്‍ഹി: ആര്‍ആര്‍ആര്‍ അതിലെ ഗാനത്തിന്റെ പേരില്‍ ഓസ്കാര്‍ നേടി വാര്‍ത്തകളില്‍ നിറയുമ്പോള്‍ റസൂല്‍ പൂക്കുട്ടി ഈ സിനിമയ്ക്കെതിരെ നടത്തിയ വിലകുറഞ്ഞ വിമര്‍ശനവും ചര്‍ച്ചാവിഷയമാകുന്നു.
അന്ന് റസൂല്‍ പൂക്കുട്ടി ‘ആര്‍ആര്‍ആറി’നെ ആണുങ്ങളുടെ സ്വവര്ഗ്ഗരതിപ്പടം എന്നാണ് വിശേഷിപ്പിച്ചത്. എന്ത് സാഹചര്യത്തിലാണ് റസൂല്‍ പൂക്കൂട്ടിയെപ്പോലെ ഒരു കലാകാരന് ഇത്തരമൊരു പരാമര്‍ശം നടത്തി എന്നറിയില്ല.
എന്നാല്‍ റസൂല്പൂക്കുട്ടിക്കെതിരെ കീരവാണി അതിനിശിതമായാണ് പ്രതികരിച്ചത്. പൂക്കുട്ടിയെ “പി, ഓകുട്ടി” (“P*OKUtty.”) എന്ന് ദ്വയാര്‍ത്ഥ പ്രയോഗത്തിലാണ് അന്ന് കീരവാണി മറുപടി പറഞ്ഞത്. ഒരു നക്ഷത്ര ചിഹ്നത്തിന് മുന്നില്‍ പി എന്നത് ക്യാപിറ്റല്‍ ലെറ്ററിലും ഒകെയു എന്നത് ക്യാപിറ്റല്‍ ലെറ്ററുകളിലും ആണ് കീരവാണി എഴുതിയത്. ഇതിന് പിന്നില്‍ തെലുഗിലെ അര്‍ത്ഥമനുസരിച്ച് ബഹുമാനം നല്കാതെയുള്ള ചീത്തവിളിയാണെന്ന് പറയപ്പെടുന്നു. ഇത്രയ്ക്ക് രൂക്ഷമായ ചീത്തവിളി റെസൂല്‍ പൂക്കുട്ടി അര്‍ഹിയ്ക്കുന്നു എന്ന് തന്നെയാണ് പലരുടെയും വിമര്‍ശനം.
അങ്ങേയറ്റം സാത്വികന് ഒക്കെയാണെങ്കിലും ചൊറിയാന്‍ വന്നാല്‍ മാന്തുക എന്നതാണ് കീരവാണിയുടെയും നയം. കാരണം സിനിമയും സംഗീതവും എല്ലാം അങ്ങേയറ്റം ദൈവീകമായി ചെയ്യുന്ന കുടുംബക്കാരാണ് ഇവര്‍. അവരുടെ ആ കുലത്തൊഴില്‍ പോലെ പവിത്രമായി ചെയ്യുന്ന കര്‍മ്മത്തെക്കുറിച്ച് വിലകുറഞ്ഞ പരിഹാസങ്ങള്‍ ഇറക്കിയാല്‍ അത് തീര്‍ച്ചയായും സഹനീയമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: