ന്യൂദല്‍ഹി: രാത്രിയില്‍ വന്യമൃഗങ്ങളെ ഏത് നിബിഢവനങ്ങളിലും ഒപ്പിയെടുക്കാന്‍ ഡ്രോണുകളിലെ തെര്‍മല്‍ ക്യാമറകള്‍ക്ക് സാധിക്കും. ഒഡിഷ വനം വകുപ്പ് തെര്‍മല്‍ ഡ്രോണ്‍ ക്യാമറകളെ ആനശല്ല്യമുള്ള ജില്ലയില്‍ ഉപയോഗിച്ചു തുടങ്ങി. ഇതോടെ രാത്രിയില്‍ ആനസംഘങ്ങളുടെ രാത്രിഗമനങ്ങളെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ കഴിയുന്നു. ഇത് വെച്ച് ആനകളെ മനുഷ്യവാസപ്രദേശങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനോ, അവയുടെ റൂട്ട് മാറ്റിവിടാനോ സാധിക്കും.
ഒരു മൂന്നാം കണ്ണ് പോലെ തെര്‍മല്‍ ക്യാമറകളുള്ള ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കിയോഞ്ജര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന് ഡിഎഫ് ഒ ധന്‍രാജ് ധാംദേരെ പറഞ്ഞു. ഒറ്റയാന് ആണെങ്കിലും ആനസംഘമുണ്ടെങ്കിലും പ്രത്യക തിളക്കത്തോടെ ക്യാമറയില്‍ കാണാനാവും. അതിവിപുലമായ നിബിഢവനങ്ങളുള്ള കിയോഞ്ജര്‍ ജില്ലയില്‍ മാത്രം 50ഓളം കാട്ടാനകളുണ്ട്.
സാധാരണ ക്യാമറയും തെര്‍മല്‍ ക്യാമറയും
ഡ്രോണുകളിലെ സാധാരണ ക്യാമറ ലൈറ്റ് സിഗ്നല്‍ സഹായത്തോടെയാണ് ഇമേജുകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ തെര്‍മല്‍ ക്യാമറ ഒരു ജീവി ചലിക്കുമ്പോഴുണ്ടാകുന്ന താപനിലയുടെ വ്യത്യാസങ്ങള്‍ പിടിച്ചാണ് ഇമേജുകള്‍ പകര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: