കൊല്‍ക്കത്ത : സര്‍വ്വകലാശാലകളിലെ വൈസ്ചാന്‍സിലര്‍മാരെ നിയമനം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സെര്‍ച്ച് കമ്മിറ്റിക്കാണ് അതിന് അധികാരമുള്ളത്. പൊതു താത്പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു.
ബംഗാള്‍ സര്‍വകലാശാലയിലെ 2012, 2014 ഭേദഗതികളെ ചോദ്യം ചെയ്താണ് നല്‍കിയത്. എന്നാല്‍ സര്‍വകലാശാലകളിലെ വിസിമാരെ നിയമിക്കാനോ പുനര്‍നിയമിക്കാനോ കാലാവധി നീട്ടിനല്‍കാനോ സംസ്ഥാന സര്‍ക്കാരിന് അനുവാദമില്ല. ബംഗാള്‍ സര്‍ക്കാര്‍ നിയമിച്ച 29 സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ തസ്തികയുടെ പ്രാധാന്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ വൈസ് ചാന്‍സലര്‍ നിയമനം കര്‍ശനമായി നിയമാനുസൃതമായിരിക്കേണ്ടതാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയും നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായും നിയമനം നടത്തിയെന്ന് കണ്ടെത്തിയാല്‍ അവര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി തുടരുന്നത് വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാലാ ഭരണത്തിനും ഗുണകരമാകില്ല.
2018ലെ യുജിസി ചട്ടപ്രകാരം യുജിസിയുടെയും സംസ്ഥാന സര്‍വകലാശാലയുടെയും ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പ്രതിനിധിയും ഉള്‍പ്പെടുന്ന ‘സെര്‍ച്ച് കമ്മിറ്റി’ ആണ് വിസിയെ നിയമിക്കേണ്ടത്. എന്നാല്‍ സര്‍വകലാശാല നിയമം ഭേദഗതി ചെയ്ത് ഈ ചട്ടം അട്ടിമറിച്ചാണ് ബംഗാള്‍ സര്‍ക്കാര്‍ നിയമനം നടത്തിയിട്ടുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി. സര്‍വകലാശാലകളുടെ മുകളില്‍ ചാന്‍സലര്‍ക്കുള്ള (ഗവര്‍ണര്‍) അധികാരം സര്‍ക്കാരിനു കവര്‍ന്നെടുക്കാനാകില്ല. സര്‍്ക്കാര്‍ നിയമനം നടത്തിയിട്ടുള്ള സര്‍വ്വകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുകയാണ്. യുജിസി ചട്ടങ്ങള്‍ പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ നിയമനം നടത്തിയത് ഗവര്‍ണര്‍ ചോദ്യം ചെയ്തതോടെയാണഅ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. അതിനിടൊണ് കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് ഈ വിഷയത്തില്‍ തന്നെ വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: