തിരുവനന്തപുരം: കൊച്ചിക്കാരുടെ ആരോഗ്യത്തെ പോലും കാര്യമായി ബാധിച്ച ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മൗനം വെടിയും. വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും എഴുതി തയാറാക്കിയ പ്രസ്താവന വായിക്കുക. വിഷയത്തില്‍ ഒരു ചോദ്യങ്ങളും മുഖ്യമന്ത്രി സ്വീകരിക്കില്ല.
12ാം ദിനം തീണയണച്ചപ്പോള്‍ അഗ്‌നിശമന സേനയ്‌ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതല്ലാതെ വിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രി നിയമസഭയിലടക്കം ഒരു പ്രതികരണവും നടത്തിയിരുന്നില്ല. വിഷയത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചുകൊണ്ടിരിക്കെയാണ് ഇന്ന് പ്രത്യേക പ്രസ്താവന നടത്തുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാകും മുഖ്യമന്ത്രി പ്രധാനമായും വിശദീകരിക്കുക. തീപ്പിടുത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാലിന്യ പ്ലാന്റ് കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് വരെ ആരോപണവിധേയമായി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: