Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍

സ്റ്റാര്‍ട്ടപ്പ് മിഷനും എന്‍ ഐ ഐ എസ് ടിയും തമ്മിലുള്ള ധാരണാപത്രം സമ്മേളനത്തില്‍ കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2023, 05:38 pm IST
in Technology

തിരുവനന്തപുരം: ഉയര്‍ന്ന നിലവാരമുള്ള സ്റ്റാര്‍ട്ടപ്പായി വളരാന്‍ സാധ്യതയുള്ള സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍.  സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി) സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവിലാണ് വിദഗ്ധര്‍ അഭിപ്രായപ്രകടനം നടത്തിയത്.
അന്താരാഷ്‌ട്ര മില്ലറ്റ് (ചെറുധാന്യം) വര്‍ഷത്തോടനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ്.ഐ.ആര്‍) കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന വണ്‍ വീക്ക് വണ്‍ ലാബ് പ്രോഗ്രാമിന്റെ ഭാഗമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പ് സമ്മേളനം സംഘടിപ്പിച്ചത്.
എന്‍ ഐ ഐ എസ് ടി പോലുള്ള സ്ഥാപനങ്ങളിലെ നൂതന ഗവേഷണ ആശയങ്ങളും ഉല്പന്നങ്ങളും വാണിജ്യപരമായി നിര്‍മ്മിക്കാനും വിപണിയിലെത്തിക്കാനുമുള്ള സാധ്യതകളെ കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റമാണ് ഇന്ത്യയ്‌ക്കുള്ളതെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിലാണെങ്കിലും ഗുണമേന്‍മ  യുള്ള ‘ഇംപാക്ട് സ്റ്റാര്‍ട്ടപ്പുകള്‍’ വളരെ കുറവാണ്. സാധാരണ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ധാരാളം ഉല്പന്നങ്ങള്‍ എന്‍ ഐ ഐ എസ് ടി പോലുള്ള സ്ഥാപനങ്ങള്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ എണ്‍പത് ശതമാനം ഉല്പന്നങ്ങളും വിപണിയിലെത്തുമ്പോള്‍ സാമ്പത്തികമായി പരാജയപ്പെടുന്നു. വാണിജ്യപരമായി ഇത്തരം നൂതന ഉല്പന്നങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ടാറ്റ കോഫി എക്സിക്യൂട്ടീവ്  വൈസ് പ്രസിഡന്‍റ് ഡോ. ദേവേന്ദ്ര റെഡ്ഡി കല്‍വ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എന്‍ ഐ ഐ എസ് ടി യിലെ ഗവേഷണങ്ങളിലൂടെ വികസിപ്പിക്കുന്ന ഉല്പന്നങ്ങളെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാനുള്ള പിന്തുണ നല്കുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.
പുതിയ ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഏറ്റവും മൂല്യമുള്ളതെങ്കിലും ഉപഭോക്താക്കളാണ് നിലവില്‍ കൂടുതല്‍. ഇതിനൊരു മാറ്റമുണ്ടാകണമെന്നും നിര്‍മ്മാതാക്കളുടെ എണ്ണം വര്‍ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യപരമായി ഒരു ഗവേഷകന് നേരിട്ട് ഗവേഷണ കണ്ടെത്തലുകളെ പുതിയൊരു ഉല്പന്നമായി വികസിപ്പിക്കാന്‍ കഴിയും. ഗവേഷകനും സംരംഭകനും ചേര്‍ന്നു ഒരു കമ്പനി രൂപീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. ഗവേഷകന്‍ സ്വയം സംരംഭകന്‍ ആകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാപിത കമ്പനികള്‍ക്ക് ലോക വിപണിയില്‍ വളരാന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനരീതി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് ടാറ്റ കോഫി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ.ദേവേന്ദ്ര റെഡ്ഡി കല്‍വ പറഞ്ഞു.
ടാറ്റ കോഫി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഫിനാന്‍സ്) വെങ്കിട്ടരമണന്‍ സമ്മേളനത്തില്‍ സംസാരിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍ ഐ ഐ എസ് ടി യിലെ ശാസ്ത്രജ്ഞരുടെ ഗവേഷണ ഉല്പന്നങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി ചീഫ് സയന്‍റിസ്റ്റ് ഡോ. എസ് സാവിത്രി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സി.എസ്.ഐ.ആര്‍- എന്‍.ഐ.ഐ.എസ്.ടി പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ആര്‍. എസ്. പ്രവീണ്‍ രാജും സംസാരിച്ചു.
സ്റ്റാര്‍ട്ടപ്പ് മിഷനും എന്‍ ഐ ഐ എസ് ടിയും തമ്മിലുള്ള ധാരണാപത്രം സമ്മേളനത്തില്‍ കൈമാറി.
സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതികവിദ്യയും ഗവേഷണ-വികസന ആവശ്യകതയും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ രഞ്ജി ചാക്കോ (സി-ഡാക്), പ്ലാന്‍റ് ലിപിഡ്സ് മുന്‍ സിഇഒ രാമചന്ദ്രന്‍, ഡോ. പ്രീതി എം (സിഇഒ ടിബിഐസി എന്‍ഐഐടി കോഴിക്കോട്), പ്രബോധ് ഹാല്‍ഡെ (എം എസ് എം ഇ ഫെഡറേഷന്‍ മുംബൈ), ഡോ മന്തേഷ് ചക്രവര്‍ത്തി(ഐടിസി) എന്നിവര്‍ പങ്കെടുത്തു. എന്‍ ഐ ഐ എസ് ടി ചീഫ് സയന്‍റിസ്റ്റ് ഡോ. സുജാത ദേവി സെഷനില്‍ അധ്യക്ഷയായി.
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവസരങ്ങളും സാമ്പത്തിക പിന്തുണയും വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കെഎസ് യുഎം സിഇഒ അനൂപ് അംബിക അധ്യക്ഷനായി. ഡോ. അജിത് പ്രഭു. വി (കെ.എസ്.സി.എസ്.ടി.ഇ), ശരത് വി രാജ് (കെ.ഐ.ഇ.ഡി), സി.എന്‍. ഭോജരാജ് (സെക്രട്ടറി, ലാഗു ഉദ്യോഗ് ഭാരതി, കര്‍ണാടക), ഡോ. നിഷാ ഭാരതി ( അഗ്രി-ബിസിനസ് മാനേജ്മെന്‍റ് വിഭാഗം മേധാവി, സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ ബിസിനസ്, പൂനെ) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags: സ്റ്റാര്‍ട്ടപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടി ; സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പോഷിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനും പങ്ക്

Technology

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷ വാര്‍ത്ത : സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

India

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ; ജലസംരക്ഷണ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും വാചാലനായി മോദി

Technology

കേരള സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര ഐടി ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ അംഗീകാരം; നേത്രസെമിയെ അര്‍ദ്ധചാലക ഡിസൈന്‍ ആനുകൂല്യത്തിന് തെരഞ്ഞെടുത്തു

Technology

ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയില്‍ മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്റര്‍ പുരസ്‌കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഏറ്റുവാങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.