തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘പുഴ മുതല്‍ പുഴ വരെ’ ചരിത്ര സത്യങ്ങള്‍ അതേപടി പ്രതിഫലിപ്പിക്കുന്നതായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. മലയാളത്തില്‍ ഇത്ര ചെറിയ ബജറ്റില്‍ ഇതിലും മികച്ച രീതിയില്‍ ഇത്തരമൊരു സിനിമ എടുക്കുക ബുദ്ധിമുട്ടാണ്. കഴിയുന്ന നന്നായി 100 കൊല്ലം മുന്‍പുള്ള കേരളത്തെ മനോഹരമായി കാണിച്ചിട്ടുണ്ട്. ചരിത്രസത്യങ്ങള്‍ അറിയേണ്ടവര്‍ അറിഞ്ഞ് ഒന്നിച്ചുവരാനുള്ള ശ്രമമാണ് സിനിമയിലൂടെ ചെയ്തിരിക്കുന്നത്. ‘തത്വമയി ടിവി ‘ഒരുക്കിയ പ്രത്യേക പ്രദര്‍ശനം കണ്ടശേഷം പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍.
പാഠപുസ്തകത്തിലൂടെയും അല്ലാതെയും മനസ്സിലേക്ക് കുത്തിക്കറ്റിയ ചരിത്രമല്ല യഥാര്‍ത്ഥ ചരിത്രമെന്ന് സിനിമ ബോധ്യപ്പെടുത്തുന്നതായി നടന്‍ എം ആര്‍ ഗോപകുമാര്‍ പറഞ്ഞു. പലര്‍ക്കും അറിയാവുന്ന ചരിത്ര സത്യങ്ങളെ ഉത്ര ഉറക്കെ പറയാന്‍ സംവിധായകന്‍ കാണിച്ച ധൈര്യം പ്രശംസനീയമാണ്. ഇത്തരമൊരു സിനിമ ഇതിലും മനോഹരമായി എടുക്കാന്‍ മലയാളത്തില്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഗോപകുമാര്‍ പറഞ്ഞു.
സത്യം തുറന്നു പറയാന്‍ മടിയില്ലാത്ത രാമസിംഹന്‍ എന്ന അലി അ്ക്ബറിന്റെ വ്യക്തിത്വം സിനിമയില്‍ പ്രതിഫലിക്കുന്നതായി സംവിധായകന്‍ വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം നടന്നത്. നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍, മേനക സുരേഷ്, ബി രാധാകൃഷ്ണമേനോന്‍, ബിജെപി നേതാക്കളായ പി പി മുകുന്ദന്‍, എം എസ് കുമാര്‍, ജെ ആര്‍ പത്മകുമാര്‍,തോട്ടയ്‌ക്കാട് ശശി,ബി രാധാകൃഷ്ണമേനോന്‍, ചരിത്രകാരന്‍ ടി പി ശങ്കരന്‍കുട്ടി നായര്‍, പിന്നണി ഗായകന്‍ ജി ശ്രീറാം , സംവിധായകന്‍ യദു വിജയകൃഷ്ണന്‍, ഹിന്ദു ധര്‍മ്മ പരിഷത് പ്രസിഡന്റ് എം ഗോപാല്‍, ബാലഗോകുലം ഉപാധ്യക്ഷന്‍ വി ഹരികുമാര്‍ തുടങ്ങിയ വിശിഷ്ടാതിഥികള്‍ പ്രത്യേക പ്രദര്‍ശനത്തിന് എത്തി.
തമസ്‌ക്കരിക്കപ്പെട്ട ചരിത്ര വസ്തുതകള്‍ പുറത്ത് കൊണ്ടുവരുന്ന ചിത്രത്തിന്റെ പ്രമേയം ജനങ്ങളിലേക്കെത്തിക്കുന്നതിനായിട്ടാണ് വിശിഷ്ട വ്യക്തികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ‘തത്വമയി നെറ്റ്‌വര്‍ക്ക്’ സൗജന്യ പ്രദര്‍ശനം ഒരുക്കിയതെന്ന് സിഇഒ രാജേഷ് പിള്ള പറഞ്ഞു.
പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള ബുക്കിംഗ് പൂര്‍ത്തിയായതായും ഒരു പ്രദര്‍ശനം കൂടി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: