തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്. മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് കൊടുക്കുന്നത്. ചില മാദ്ധ്യമങ്ങള്‍ തീയില്ലാതെ പുകയുണ്ടാക്കാന്‍ മിടുക്കരാണെന്നും അദ്ദേഹം നിയമസഭയില്‍ വിമര്‍ശിച്ചു
മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല. ലോകമൊട്ടാകെ ഇതുസംഭവിക്കുന്നുണ്ട്. മാലിന്യ മല രണ്ട് വര്‍ഷം മുമ്പ് ഉണ്ടായതല്ല. എന്നാല്‍ തീപിടിച്ചത് ലോകത്തെ ആദ്യ സംഭവം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. ദല്‍ഹിയേക്കാള്‍ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരമെന്നും എം.ബി. രാജേഷ് ന്യായീകരച്ചു. കരാര്‍ ഏറ്റെടുത്ത കമ്പനിയേയും മന്ത്രി ന്യായീകരിച്ചു. അതേസമയം, ബ്രഹ്മപുരം വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചോദിച്ചു. ‘വിഷവാതകം നിറഞ്ഞിട്ടും ഏതെങ്കിലും ഏജന്‍സിയെ വച്ച് അന്വേഷിച്ചോ. വളരെ നിസാരമായിട്ടാണ് സര്‍ക്കാര്‍ ഇതിനെ നേരിട്ടത്. തീ ഇപ്പോഴും അണഞ്ഞിട്ടില്ലെന്നും വി ഡി സതീശന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: