ലോസ് ഏന്ജല്സ്: ഓസ്കര് വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി രാജമൗലി ചിത്രത്തിലെ നാട്ടു നാട്ടു ഗാനം. ഗാനം ഒരുക്കിയ കീരവാണി എന്ന സംഗീത സംവിധായകന് റെഡ് കാര്‍പ്പറ്റിലൂടെ ലോകത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അതു സമര്‍പ്പിച്ചത് രാജ്യത്തിന്. ലോകത്തിന്റെ നറുകയില്‍ തന്നെ എത്തിക്കാന്‍ കാരണമായ ആര്‍ആര്‍ആര്‍ സിനിമയിലെ എല്ലാവര്ക്കും ഈ പുരസ്കാരം സമര്‍പ്പിക്കുന്നെന്നും ഗാനരൂപത്തില്‍ കീരവാണി അവാര്‍ഡ് ഏറ്റുവാങ്ങി പറഞ്ഞു.
സ്ലംഡോഗ് മില്ല്യണയറിന് ശേഷമാണ് എസ്.എസ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. 2009ല്‍ എ.ആര്. റഹ്മാനും ഗാനരചയിതാവ് ഗുല്‍സാറും മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കാര്‍ സ്ലം ഡോഗ് മില്ല്യണയറിന് വേണ്ടി ഏറ്റുവാങ്ങിയിരുന്നു. ഇക്കുറി സംഗീത സംവിധായകന് കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ആ അവാര്‍ഡ് ഒരിയ്ക്കല്‍ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
ഓസ്കാര്‍ അവാര്‍ഡ് നിശ ഊര്‍ജ്ജസ്വലമാക്കാന്‍ ഇക്കുറി രണ്ടര മിനിറ്റ് നേരം ‘നാട്ടു നാട്ടു’ എന്ന ഗാനം ലോസാഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ അവതരിപ്പിക്കപ്പെട്ടു. ജൂനിയര്‍ എന്‍ടിആറോ രാംചരണിനു പകരം പകരം രണ്ട് അമേരിക്കന്‍ നര്‍ത്തകരാണ് നൃത്തം ചെയ്തത്. ഗാനം പാടിയത് സിനിമയ്ക്ക് വേണ്ടി ഈ ഗാനം പാടിയ രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും തന്നെയായിരുന്നു. ഓസ്കാര്‍ വേദിയിലെ അവതരണത്തിന് വേണ്ടി മാത്രമായി നാട്ടു നാട്ടു സംഗീത സംവിധായകന് കീരവാണി തന്നെ സംഗീത സംവിധായകന് റിക്കി മൈനറുമായി ചേര്‍ന്ന് ചിട്ടപ്പെടുത്തി. ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നാട്ടു നാട്ടു നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: