കാലിഫോര്‍ണിയ: മികച്ച ഗാനത്തിനുള്ള ഓസ്‌ക്കാര്‍ പുരസ്‌ക്കാരം ഇന്ത്യന്‍ ഗാനത്തിന്. ‘ആര്‍ ആര്‍ ആര്‍’ തെലുങ്ക് ചിത്രത്തിലെ ‘നാട്ടു നാട്ടു പാട്ട്…’ എന്ന ഗാനത്തിനാണ് പുരസ്‌ക്കാരം.
എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ട്.
മൂന്ന് മിനിട്ടും 36 സെക്കന്റുമാണ് പാട്ടിന്റെ ദൈര്‍ഘ്യം. രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. പാട്ട് തയാറാക്കിയത് കൂടാതെ ഏതാണ്ട് 110 ല്‍ അധികം സ്‌റ്റെപ്പുകളാണ് ഇതിന്റെ കോറിയോഗ്രാഫിക്കായി വേണ്ടി വന്നത്. പാട്ടിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് യുെ്രെകനിലായിരുന്നു.
20ല്‍ അധികം ട്യൂണുകളാണ് സംഗീത സംവിധായകന്‍ കീരവാണി ഇതിനായി കംപോസ് ചെയ്തത്. ഇതില്‍ ഒന്നാണ് രാജമൗലി തിരഞ്ഞെടുത്തത്.പാട്ടിനൊപ്പം ആവേശത്തോടെ രാജ്യമൊന്നാന്നാകെ ചുവടുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: