സുമേഷ് ചന്ദ്രന്, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയുടെ ‘ ജിങ്ക ജിങ്ക’ എന്ന ഗാനം റിലീസായി. ജിങ്ക ജിങ്ക’ എന്ന മൂന്നാമത്തെ ഗാനമായ നാടന്‍ പാട്ട് സുരേഷ് കൃഷ്ണന്റെ വരികള്‍ക്ക് മത്തായി സുനില്‍ ആണ് ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നത്.
ഗാനം നിമിഷങ്ങള്‍ക്കുള്ളില്‍ ഒരുപാട് പേര് കണ്ടു കഴിഞ്ഞു. മാര്‍ച്ച് 31ന് ചിത്രം തീയേറ്റര്‍ റിലീസിനെത്തും. നവാഗതനായ രഘുമേനോന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന് ആണ്.
ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുല്‍ മാധവ്, ബേബി സാധിക മേനോന്,ദേവി അജിത്ത്, ബാലാജി ശര്‍മ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാര്‍, അമ്പിളി സുനില്‍, ലതാദാസ്, കവിതാ രഘുനന്ദന്, ബാലശങ്കര്‍, ഹരിശ്രീ മാര്ട്ടിന്, ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫോര്‍ മ്യൂസിക്കിന്റെ സംഗീത സംവിധാനത്തില്‍ ബി.കെ ഹരിനാരായണന് രചിച്ച രണ്ട് ഗാനങള്‍ ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘മുറ്റത്തെ മുല്ലത്തൈ’ എന്ന ഗാനം കെ.എസ് ചിത്രയും, ‘ഒന്ന് തൊട്ടേ’ എന്ന ഗാനം വിജയ് യേശുദാസുമാണ് ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: