ബെംഗളൂരു : ബെംഗളൂരു- മൈസൂരു പത്തുവരി അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ദേശീയപാത 275 വികസിപ്പിച്ച് 8,480 കോടി ചെലവിലാണ് 118 കിലോമീറ്റര്‍ അതിവേഗ പാത നിര്‍മിച്ചത്. മാണ്ഡ്യയില്‍ വികസനം കൊണ്ടുവരാന്‍ ബിജെപിയുടെ ഡബിള്‍ എഞ്ചിന് സര്‍ക്കാരിനെക്കൊണ്ടു മാത്രമേ സാധിക്കൂവെന്നും ഉദ്ഘാടനവേളയില്‍ മോദി അറിയിച്ചു.
വലിയ തോതിലുള്ള സ്വീകരണങ്ങളും കരഘോഷങ്ങളുമൊരുക്കിയാണ് പ്രധാനമന്ത്രിയെ മാണ്ഡ്യയിലെ ജനങ്ങള്‍ വരവേറ്റത്. റോഡ് ഷോയിലുടനീളം മോദിക്കുനേര്ക്ക് പുഷ്പവൃഷ്ടിയും നടത്തി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള പണം കോണ്‍ഗ്രസ് അഴിമതിയിലൂടെ തട്ടിയെടുക്കുകയായിരുന്നെന്ന് മോദി കുറ്റപ്പെടുത്തി. ജെഡിഎസ് പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. പാവപ്പെട്ടവന്റെ ബുദ്ധിമുട്ട് ഒരിക്കലും കോണ്‍ഗ്രസിന് മനസ്സിലാകില്ല. എന്റെ ഖബര്‍ കുഴിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് തന്റെ പരിശ്രമങ്ങള്‍. അതിനെതിരെ മോശം വാക്കുകളുപയോഗിക്കുന്ന കോണ്‍ഗ്രസ് ഇനിയും ആ പണി തുടരട്ടെ. രാജ്യത്തിന്റെ മൊത്തം അനുഗ്രഹം തനിക്കുണ്ടെന്നും മോദി പറഞ്ഞു.
ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ ഈ പുതിയ പാതയ്ക്ക് സഹായിക്കും. പുതിയ പത്ത് വരിപ്പാത യാഥാര്‍ത്ഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും. ഇത് വടക്കന്‍ കേരളത്തിലേക്ക് പോകുന്ന ബെംഗളുരു മലയാളികള്‍ക്ക് വലിയ സഹായമാണ്.
117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. മെയിന്‍ റോഡ് ആറ് വരിപ്പാതയാണ്. സര്‍വീസ് റോഡ് നാല് വരിപ്പാതയും. തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകയില്‍ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. മൈസൂരു – കുശാല്‍ നഗര്‍ നാലുവരിപാതയുടെ നിര്‍മ്മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 4,130 കോടി രൂപ ചെലവിലാണ് മൈസൂരു – കുശാല്‍നഗര്‍ 92 കിലോമീറ്റര്‍ നാലുവരിപ്പാതയുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: