പത്തനംതിട്ട : പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടി ഇടിച്ച് അപകടം. കെഴവള്ളൂര്‍ ഓര്‍ത്ത്ഡോക്സ് പള്ളിക്ക് സമീപത്തായാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു.
കെഎസ്ആര്‍ടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണ് മാറ്റി. കെഎസ്ആര്‍ടിസി ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബസ്സിന്റേയും കാറിന്റേയും ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
പത്തനംത്തിട്ടയില്‍ നിന്ന് തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ കെഎസ്ആര്‍ടിസി എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വശത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂര്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ ചുറ്റുമതിലും ഗേറ്റും തകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ ബസിന്റേയും കാറിന്റേയും മുന്‍വശം തകര്‍ന്നു. പള്ളിയുടെ മതിലും കമാനവും തകര്‍ന്നിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ കയറി വന്നതാണെന്നാണ് അപകടകാരണമെന്നാണ് സിസിടിവി ദൃശ്യങ്ങശില്‍ നിന്ന് വ്യക്തമാക്കുന്നത്. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ആലുവ സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന വിവരം.
അപകടത്തില്‍ പരിക്കേറ്റ നാലു പേരെ കോന്നി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു വനിതയൊഴിക്കെ പരിക്കേറ്റ മറ്റ് യാത്രക്കാരുടെ നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: