ന്യൂദല്‍ഹി: ദല്‍ഹി മദ്യ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആറിന്റെ മകള്‍ കെ.കവിത ദല്‍ഹി ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇഡി ആസ്ഥാനത്തിന് മുന്നില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സഹോദരനും മന്ത്രിയുമായ കെ ടി രാമറാവുവും ഇഡി ഓഫീസിലേക്ക് കവിതയെ അനുഗമിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ വ്യവസായി അരുണ്‍ രാമചന്ദ്രന് പിള്ളയ്ക്കൊപ്പമാണ് കവിതയേയും ചോദ്യം ചെയ്യുക.
അറസ്റ്റുണ്ടായാല്‍ ബിആര്‍എസ് നേതാക്കളും പ്രവര്‍ത്തകരും ദല്‍ഹിയിലെത്തി പ്രതിഷേധിക്കുമെന്നും പാര്‍ട്ടിയെ വരുതിയിലാക്കാനുള്ള ബിജെപി നീക്കം അംഗീകരിക്കില്ലെന്നും കെസിആര്‍ പറഞ്ഞു. മദ്യനയ വിവാദത്തില്‍പ്പെട്ട കമ്പനിയായ ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി കവിതയ്ക്കെതിരെ കേസെടുത്തത്
വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. എന്നാല്‍ കവിത സമയം നീട്ടി ചോദിക്കുകയായിരുന്നു. കേസില്‍ കസ്റ്റഡിയിലിരിക്കുന്ന ദല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി സിസോദിയ ഉള്‍പ്പടെയുള്ള മറ്റ് പ്രതികളേയും ഇഡി ഇന്ന് ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: