ന്യൂദല്‍ഹി: ആം ആദ്മി ഉപമുഖ്യമന്ത്രിയും മദ്യനയത്തിന്റെ പേരില്‍ കോടികളുടെ അഴിമതി നടത്തിയെന്ന് ഇഡിയും സിബിഐയും കണ്ടെത്തിയ കേസില്‍ പ്രതിയുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യം നല്കാന് ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. ഇതോടെ മിടുക്കരായ വക്കീലന്മാരെട വെച്ചാല്‍ ജാമ്യം കിട്ടുമെന്ന് ആം ആദ്മി ഹുങ്ക് പൊളിഞ്ഞു.
നേരത്തെ സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസമാണ് ഇഡി പിടികൂടിയത്. 292 കോടിയുടെ അഴിമതി നടത്തിയെന്ന ഇഡിയുടെ വാദം അംഗീകരിച്ച കോടതി ഇദ്ദേഹത്തെ മാര്‍ച്ച് 17 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു.
പത്ത് ദിവസത്തെ കസ്റ്റഡി ഇഡി ആവശ്യപ്പെട്ടെങ്കിലും ഏഴ് ദിവസമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. സിബിഐയുടെ കേസില്‍ വാദം കേള്‍ക്കേണ്ടിയിരുന്ന കോടതി ആ കേസ് മാര്‍ച്ച് 21ലേക്ക് മാറ്റി.
മദ്യനയവുമായി ബന്ധപ്പെട്ട് 292 കോടിയുടെ അഴിമതി നടന്നുവെന്ന് ഇഡി പ്രത്യേക കോടതിയില്‍ വാദിച്ചു. അഴിമതി നടത്താനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് കസ്റ്റഡിയില്‍ ചോദിച്ചിരിക്കുന്നത്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതെന്ന് സിസോദിയയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: