തിരുവനന്തപുരം: ഇന്ന് ആരംഭിച്ച പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിച്ചത് ചുവപ്പു നിറത്തില്‍. ചോദ്യപേപ്പര്‍ കറുപ്പിനു പകരം ചുവപ്പില്‍ അച്ചടിച്ചതില്‍ എതിര്‍പ്പുമായി വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തി. ചുവപ്പു നിറമായതിനാല്‍ അക്ഷരങ്ങള്‍ വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടിയതായി കുട്ടികള്‍ പറഞ്ഞു.
അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചോദ്യം. പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ചു നടക്കുന്നതിനാല്‍ ചോദ്യപേപ്പര്‍ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്കുന്ന വിശദീകരണം. 4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: