തൃശൂര്‍ : തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ചെമ്പൂക്കാവ്- പെരിങ്ങാവ് ഓസ്കാര്‍ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണില്‍ ആണ് തീ പിടിച്ചത്. തീപടര്‍ന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികള്‍ വെന്തുമരിച്ചു.
ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിത്തത്തില്‍ സ്ഥാപനത്തിലെ രണ്ട് നായ്ക്കുട്ടികള്‍ വെന്ത് മരിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഫയര്മാന് കുഴഞ്ഞുവീണു. കുന്നംകുളം ഫയര്‍ഫോഴ്സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഗോഡൗണിനോട് ചേര്‍ന്നുള്ള പൊന്തകാട്ടില്‍ പ്രദേശ വാസികള്‍ മാലിന്യം നിക്ഷേപിക്കുകയും അത് കത്തിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാവാം തീ കമ്പനിയിലേക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അതേസമയം തൃശൂരില്‍ നാല് ദിവസമായി കാട്ടുതീയും പടരുന്നുണ്ട്. മരട്ടിച്ചാല്‍, മാന്ദാമംഗലം മേഖലയില്‍ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ചിമ്മിനി വനമേഖലയില്‍ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫയര്‍ ലൈന്‍ ഇട്ട് തീ കെടുത്താന്‍ വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: