ജയ്പൂര്‍: മേവാഡിലെ ജനങ്ങള്‍ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പിന്‍ഗാമികളാണെന്നും അവര്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്നും ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ സഫിയ സുബൈറിന്റെ പ്രസംഗം. വിദ്യാഭ്യാസ ഗ്രാന്റുകള്‍ക്കായുള്ള ആവശ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെയാണ് സഫിയ, മുസ്ലീങ്ങളടക്കമുള്ള എല്ലാ മേവാഡുകാരും ഹിന്ദുജീവിതരീതി പിന്തുടരുന്നവരാണെന്ന് പ്രഖ്യാപിച്ചത്. ആരാധനയുടെ രീതി മാറിയേക്കാം, പക്ഷേ സിരകളില്‍ ഒഴുകുന്ന രക്തം ഒന്നാണ്. മേവാഡുകാര്‍ പിന്നാക്കമല്ല, പക്ഷേ അവരെ അവഗണിക്കരുത്, സഫിയ പറഞ്ഞു.
ആല്‍വാറിലെ രാംഗഢ് എംഎല്‍എ ആയ സഫിയ സുബൈറിന്റെ പ്രസംഗം മുസ്ലിം ഭൂരിപക്ഷപ്രദേശമായ മേവാഡില്‍ മതഭീകരത വളര്‍ത്താന്‍ ഇറങ്ങിയവര്‍ക്കുള്ള മറുപടിയാണെന്ന് രാജസ്ഥാന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. രാജസ്ഥാന്‍, ഹരിയാന, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇസ്ലാമിക മതമൗലികവാദം പടര്‍ത്തുന്നതിന്റെ പ്രഭവകേന്ദ്രമായാണ് ഈ പ്രദേശം കരുതപ്പെടുന്നത്. ഗോഹത്യ, മതപരിവര്‍ത്തനം, ക്ഷേത്രങ്ങള്‍ നശിപ്പിക്കല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്ക് കുപ്രസിദ്ധമാണിവിടം.
ആല്‍വാര്‍, ഭരത്പൂര്‍ ജില്ലകളുടെ ഭാഗമായ മേവാഡില്‍ നിന്ന് സഫിയ അടക്കം മൂന്ന് എംഎല്‍എമാരാണുള്ളത്. എല്ലാവരും മുസ്ലിങ്ങളാണ്. വാജിബ് അലി, നിലവിലെ വിദ്യാഭ്യാസ മന്ത്രി സാഹിദ ഖാന്‍ എന്നിവരാണ് മറ്റുള്ളവര്‍. തെലങ്കാനയില്‍ ജനിച്ച സഫിയയുടെ മുത്തച്ഛന്‍ ചൗധരി അബ്ദുള്‍ സ്വാതന്ത്ര്യ സമര സേനാനിയും അച്ഛന്‍ മുഹമ്മദ് ഉസ്മാന്‍ സൈനികനുമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുബൈര്‍ ഖാന്റെ ഭാര്യയാണ് സഫിയ. മുമ്പ് ആല്‍വാരിലെ ശിവക്ഷേത്രത്തില്‍ അഭിഷേകം നടത്തുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് സഫിയ മതമൗലികവാദികളുടെ വിമര്‍ശനത്തിന് ഇരയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: