മൂവാറ്റുപുഴ : സ്ത്രീകളുടെ വസ്ത്രം സംബന്ധിച്ച് ഞങ്ങള്‍ക്ക് തര്‍ക്കമില്ല. പ്രതിഷേധ ജാഥയ്ക്കെതിരെ പ്രചാരണം നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരാമര്‍ശത്തില്‍ ഇ.പി. ജയരാജന് പിന്തുണച്ചുകൊണ്ടുള്ള പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് എം.വി ഗോവിന്ദന് വീണ്ടും ഇക്കാര്യം അറിയിച്ചത്.
ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ നടന്നാല്‍ പ്രതിഷേധങ്ങളില്‍ പോലീസിന് തിരിച്ചറിയാന്‍ പ്രയാസമുണ്ടെന്നായിരുന്നു ഇപിയുടെ പരാമര്‍ശം. എന്നാല്‍ ഇത് സമാന്യമര്യാദയ്ക്കുള്ള ചോദ്യമാണെന്നായിരുന്നു എം.വി. ഗോവിന്ദന് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
ജനകീയ പ്രതിരോധ ജാഥയില്‍ ഒരിടത്തും സ്ത്രീവിരുദ്ധ നിലപാടുകള്‍ സിപിഎം സ്വീകരിച്ചിട്ടില്ല. സ്ത്രീ – പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം. ജാഥയ്ക്കെതിരെ ആസൂത്രിതമായ പ്രചാരണം നടക്കുകയാണ്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. മാധ്യമങ്ങള്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയണം. മാധ്യമങ്ങള്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമാകുന്നു.
ബജറ്റിലെ സെസ്സിനെതിരെയുള്ള സമരത്തില്‍ മാധ്യമങ്ങള്‍ വേണ്ടരീതിയില്‍ സഹായിച്ചില്ലെന്ന കെ. സുധാകരന്റെ പരാമര്‍ശം സമരം പരാജയപ്പെട്ടു എന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളുടെ സഹായം തേടുന്നു. ഏത് കാലത്താണ് മാധ്യമങ്ങള്‍ അവരെ സഹായിക്കാതിരുന്നതെന്ന് എം.വി. ഗോവിന്ദന് ചോദിച്ചു.
അതേസമയം യാത്രയ്ക്കിടെ മാളയില്‍ മൈക്ക് ഓപ്പറേറ്ററോട് രൂക്ഷമായി പെരുമാറിയതിനെയും അദ്ദേഹം ന്യായീകരിച്ചു. വിവാദത്തില്‍ അസോസിയേഷന് പരാതിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: