തിരുവനന്തപുരം: മുസ്ലിം പിന്തുടര്ച്ചാവകാശ നിയമം പ്രകാരം പെണ്മക്കള്ക്ക് തന്റെ സ്വത്തുക്കള്‍ പൂര്‍ണമായി ലഭിക്കാത്തതിനെ തുടര്‍ന്ന് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ച ഷുക്കൂര്‍ വക്കീല്‍ തനിക്കു നേര് ആക്രമണ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഷുക്കൂറിന്റെ വിവാഹത്തിനെതിരേ പ്രസ്താവന ഇറക്കിയ കൗണ്‍സില്‍ ഫോല്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടക്കെതിരേയാണ് ഫേസ്ബുക്കിലൂടെ ഷുക്കൂര്‍ രംഗത്തെത്തിയത്. പ്രതിരോധം ‘ എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാള്‍ എന്നെ കായികമായി അക്രമിക്കുവാന്‍ തുനിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദികള്‍ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവര്‍ മാത്രമായിരിക്കും . നിയമ പാലകര്‍ ശ്രദ്ധിക്കുമെന്നു കരുതുത്തെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
നന്ദി.
പടച്ചവന് അനുഗ്രഹിക്കട്ടെ .
എല്ലാ മനുഷ്യരെയും തുല്യരായി കാണുവാന്‍ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ.മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകര്‍ക്കാനും ഉദ്ദേശിക്കുന്നില്ല.
അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ .’ പ്രതിരോധം ‘ എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാള്‍ എന്നെ കായികമായി അക്രമിക്കുവാന്‍ തുനിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദികള്‍ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവര്‍ മാത്രമായിരിക്കും .
നിയമ പാലകര്‍ ശ്രദ്ധിക്കുമെന്നു കരുതുന്നു.സ്നേഹം
ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കിയാണ് ദാമ്പത്യത്തിന്റെ 28ാം വര്‍ഷത്തില്‍ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായത്. ഇന്നു രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കാര്യാലയത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്, ഫാത്തിമ ജെബിന്, ഫാത്തിമ ജെസ എന്നിവരും മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.
രാജ്യാന്തര വനിതാ ദിനത്തിലെ ‘രണ്ടാം വിവാഹ’ത്തെക്കുറിച്ചു ഷുക്കൂര്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. പെണ്മക്കള് മാത്രമാണെങ്കില്‍ അവര്‍ക്ക് മുസ്ലിം പിന്തുടര്ച്ചാവകാശ നിയമപ്രകാരം പൂര്‍ണസ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന വിവാഹത്തിന് മുസ്ലിം പിന്തുടര്ച്ചാവകാശ നിയമം ബാധമമല്ല.
‘മുസ്ലിം വ്യക്തിനിയമപ്രകാരം ഞങ്ങളുടെ കാലശേഷം പെണ്മക്കള്ക്ക് സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമേ ലഭിക്കൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. തഹസില്‍ദാര്‍ നല്കുന്ന അനന്തരവകാശ സര്‍ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ് മക്കളില്ല എന്നതാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ മുഴുവന്‍ സ്വത്തും മക്കള്‍ക്കുതന്നെ കിട്ടിയേനെ’ ഷുക്കൂര്‍ എഴുതി. 1994 ഒക്ടോബറിലായിരുന്നു ഷുക്കൂര്‍ ഷീന ആദ്യ വിവാഹം. അഡ്വ.സജീവനും സിപിഎം നേതാവായ വി.വി.രമേശുമാണ് ഇന്ന് വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി ഒപ്പുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: