കാഞ്ഞങ്ങാട്: ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി ദാമ്പത്യത്തിന്റെ 28ാം വര്‍ഷത്തില്‍ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കാര്യാലയത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്, ഫാത്തിമ ജെബിന്, ഫാത്തിമ ജെസ എന്നിവരും മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.
രാജ്യാന്തര വനിതാ ദിനത്തിലെ ‘രണ്ടാം വിവാഹ’ത്തെക്കുറിച്ചു ഷുക്കൂര്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. പെണ്മക്കള് മാത്രമാണെങ്കില്‍ അവര്‍ക്ക് മുസ്ലിം പിന്തുടര്ച്ചാവകാശ നിയമപ്രകാരം പൂര്‍ണസ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന വിവാഹത്തിന് മുസ്ലിം പിന്തുടര്ച്ചാവകാശ നിയമം ബാധമമല്ല.
‘മുസ്ലിം വ്യക്തിനിയമപ്രകാരം ഞങ്ങളുടെ കാലശേഷം പെണ്മക്കള്ക്ക് സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമേ ലഭിക്കൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. തഹസില്‍ദാര്‍ നല്കുന്ന അനന്തരവകാശ സര്‍ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ് മക്കളില്ല എന്നതാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ മുഴുവന്‍ സ്വത്തും മക്കള്‍ക്കുതന്നെ കിട്ടിയേനെ’ ഷുക്കൂര്‍ എഴുതി. 1994 ഒക്ടോബറിലായിരുന്നു ഷുക്കൂര്‍ ഷീന ആദ്യ വിവാഹം. അഡ്വ.സജീവനും സിപിഎം നേതാവായ വി.വി.രമേശുമാണ് ഇന്ന് വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി ഒപ്പുവെച്ചത്. മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: