മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിന്ന് പ്രതാപികളിലൊരാള്ക്ക് ഇന്ന് മടക്കം. രണ്ടാം പാദത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച് കരുത്തര്‍ പിഎസ്ജിയെ നേരിടുമ്പോള്‍ മുന്‍തൂക്കം ബയേണിന്. മറ്റൊരു പോരില്‍ ഇംഗ്ലീഷ് കരുത്തര്‍ ടോട്ടനം ഇറ്റാലിയന്‍ ശക്തികളും മുന്‍ ചാമ്പ്യന്മാരുമായ എസി മിലാനെ എതിരിടും. മത്സരങ്ങള്‍ നാളെ രാത്രി ഒന്നരയ്ക്ക്.
പാരീസിലെ ആദ്യപാദത്തിലെ ഒരു ഗോള്‍ ജയത്തിന്റെ കരുത്തിലാണ് ബയേണ്‍ ഇന്ന് സ്വന്തം മൈതാനമായ മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ ഇറങ്ങുന്നത്. കിങ്സ്ലി കോമാന്റെ ഗോൡലാണ് അന്ന് ജര്‍മന്‍ ടീം ജയിച്ചു കയറിയത്. മ്യൂണിക്കില്‍ ബയേണിനെ കെട്ടുകെട്ടിക്കണമെങ്കില്‍ താരനിബിഡമായ പിഎസ്ജിക്ക് നന്നായി വിയര്‍പ്പൊഴുക്കിയേ തീരു.
ലയണല്‍ മെസിയും കൈലിയന്‍ എംബാപ്പെയും ടീമില്‍ അണിനിരക്കുമെങ്കിലും പരിക്കിലുള്ള നെയ്മര്‍ കളിക്കില്ല. കണങ്കാലിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന നെയ്മര്‍ക്ക് ഈ സീസണ് നഷ്ടമാകുമെന്നാണ് സൂചനകള്‍. സാദിയൊ മാനെ, എറിക് ചൗപൊ മോട്ടിങ്, ലിറോയ് സാനെ, ജമാല്‍ മുസിയാള, കോമാന് തുടങ്ങി താരസമ്പന്നമാണ് ബയേണും. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ബയേണിന് വ്യക്തമായ മുന്‍തൂക്കം. ഒമ്പത് കളിയില്‍ ആറിലും ബയേണ്‍ ജയിച്ചു. മൂന്നില്‍ പിഎസ്ജിയും. കഴിഞ്ഞ അഞ്ച് മുഖാമുഖങ്ങളില്‍ നാലിലും ബയേണ്‍ ജയിച്ചു. ഒന്നില്‍ പിഎസ്ജിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: